നാടും നഗരവും ഇളക്കിമറിച്ച് ഡീന്‍ കുര്യാക്കോസ്
ആരക്കുഴ: നാടും നഗരവും ഇളക്കി മറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം.
നിയോജക മണ്ഡലത്തിലെ പാലക്കുഴ, ആരക്കുഴ, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ മണ്ഡലങ്ങളിലായിരുന്നു സ്ഥാനാര്‍ഥി ഇന്നലെ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കിയത്. പൊരിവെയിലിലും അണമുറിയാത്ത ആവേശം പകര്‍ന്ന് നൂറുകണക്കിന് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം നിന്നു.കനത്ത വെയിലിനെയും അവഗണിച്ചു വാദ്യമേളങ്ങളും പ്ലക്കാര്‍ഡുകളുമായി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി ആവേശപൂര്‍വമാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്ക് ഒരോ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയത്. പര്യടനം മണിക്കൂറുകള്‍ വൈകിയിട്ടും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ കാത്തു നിന്നത്. രാവിലെ പാലക്കുഴ പഞ്ചായത്തിലെ മാറികയില്‍ നിന്നായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ മജീദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ജോസഫ് വാഴയ്ക്കന്‍, ജോണി നെല്ലൂര്‍, കെ.എം സലിം, കെ.എം. മുഹമ്മദ് ബഷീര്‍ പങ്കെടുത്തു. ഇതിനിടെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും സ്ഥാനാര്‍ഥിക്കൊപ്പം പര്യടനത്തില്‍ പങ്കുചേര്‍ന്നിരുന്നു. തുടര്‍ന്നു വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്ഥാനാര്‍ഥിയുടെ ജന്മനാടായ പൈങ്ങോട്ടൂര്‍ കുളപ്പുറത്ത് ഇന്നലത്തെ പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."