വീട്ടമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍
കിളിമാനൂര്‍: വീട്ടമ്മയെ മകളുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ കിളിമാനൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.
കൊട്ടാരക്കര തലവൂര്‍ കുരപാറമുക്ക് ബിന്ദു ഭവനില്‍ അനില്‍കുമാര്‍ (35), കൊട്ടാരക്കര ചക്കുവരയ്ക്കല്‍ തലച്ചിറ പേരയ്യത്ത് താഴെതില്‍ വീട്ടില്‍ രാജീവ് (42) എന്നിവരെയാണ് കിളിമാനൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. കിളിമാനൂര്‍ തട്ടത്തുമല റഷീദ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന പാങ്ങോട് ഭരതന്നൂര്‍ കാക്കാണിക്കര ഡിപ്പോ കോളനിയിലെ ലളിതയുടെ മകള്‍ ശ്രീജ (35) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്.
കഴിഞ്ഞ മാസം 25ന് പകല്‍ 3.30 നാണ് കേസിനാസ്പദമായ സംഭവം. ശ്രീജയും പ്രതികളും റബര്‍ ടാപ്പിങ് ജോലിയുമായി ബന്ധപ്പെട്ടവരാണ്. പല സ്ത്രീകളുമായി അടുപ്പമുള്ള അനില്‍കുമാര്‍ ശ്രീജയുമായും അടുപ്പത്തിലാവുകയായിരുന്നു. ശ്രീജയുമായി കഴിഞ്ഞു വരുന്നതിനിടയില്‍ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ശ്രീജ കണ്ടുപിടിക്കുകയും അതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവദിവസം തട്ടത്തുമല ജങ്ഷന് സമീപം വെച്ച് തന്നെ അനില്‍ കുമാറിന്റെ മൊബൈല്‍ ഫോണ്‍ എടുത്തത് സംബന്ധിച്ച് അടിപിടി നടന്നിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി ശ്രീജയുടെ മകള്‍ അപര്‍ണയുടെ മുന്നില്‍ വെച്ച് അനില്‍ കുമാര്‍ ശ്രീജയെ ക്രൂരമായി മര്‍ദിച്ച് കിണറ്റില്‍ തള്ളിയിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."