HOME
DETAILS
MAL
മാധ്യമങ്ങള്‍ക്ക് സി.പി.എമ്മിന്റെ അപ്രഖ്യാപിത വിലക്ക്
backup
July 27 2020 | 02:07 AM
പ്രത്യേക ലേഖകന്‍
പാലക്കാട്: മാധ്യമങ്ങള്‍ക്ക് സി.പി.എമ്മിന്റെ അപ്രഖ്യാപിത വിലക്ക്. പി.ബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും ഔദ്യോഗിക വാര്‍ത്തയല്ലാതെ മറ്റൊന്നും മാധ്യമങ്ങളില്‍ വരാതെ ശ്രദ്ധിക്കണമെന്ന് സൈബര്‍ വിങ്ങിന് സി.പി.എം നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലുകളെയും അച്ചടി മാധ്യമങ്ങളെയും ബഹിഷ്‌ക്കരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായിക്കെതിരേ വാര്‍ത്തകള്‍ വരുന്നതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പി.ബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് യോഗത്തില്‍ പങ്കെടുത്തത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് പി.ബി യോഗം ചേര്‍ന്നത്. സംസ്ഥാന സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചയും നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ബംഗാള്‍ ഘടകവും ത്രിപുര ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന ഘടകങ്ങളും കേരളത്തില്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തതായാണ് അറിയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കുന്നതാണ് സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പ്രകോപിപ്പിച്ചത്. സര്‍ക്കാരിനെതിരേയും പാര്‍ട്ടിക്കെതിരേയും മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും രൂപപ്പെട്ടതായാണ് സി.പി.എം വിലയിരുത്തല്‍. നിരന്തരമായി പിണറായിക്കെതിരേയും പാര്‍ട്ടിക്കെതിരേയും വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പാര്‍ട്ടി ശേഖരിച്ചിട്ടുണ്ട്. അമ്പതോളം പ്രമുഖ പത്രപ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ നിരീക്ഷണത്തിലുള്ളത്. നരേന്ദ്ര മോദിയും ബി.ജെ.പിയും മാധ്യമങ്ങളോട് സ്വീകരിക്കുന്ന സമീപനം തന്നെയാണ് സി.പി.എമ്മിനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."