HOME
DETAILS

കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ 14 ശതമാനത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്

  
backup
July 27 2020 | 02:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ 14 ശതമാനം പേര്‍ക്ക് പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. 
ഇവര്‍ക്കു ഡ്യൂട്ടി സമയത്ത് സുരക്ഷാ ഉപകരണങ്ങള്‍ ലഭിച്ചിരുന്നില്ല. മറ്റു ചിലര്‍ക്ക് ഉപയോഗിച്ച കിറ്റുകള്‍ തന്നെ വീണ്ടും ഉപയോഗിക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 20 വരെയുളള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ മാസം 20 വരെ 267 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധയുണ്ടായത്.
70 ശതമാനത്തിലധികം പേരും ഉറവിടം വ്യക്തമാകും വിധം കൊവിഡ് ബാധിതരുമായി നേരിട്ട് ഇടപഴകിയിരുന്നു. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 14 ശതമാനം പേരില്‍ രോഗം കണ്ടെത്തി. പരിശോധനയ്ക്കായി രോഗികളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്നും ചുരുക്കം ചിലര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഡ്യൂട്ടിക്കിടയിലെ ഭക്ഷണസമയത്ത് പി.പി.ഇ കിറ്റില്ലാതെ ഒന്നിച്ചിരിക്കുന്നത് സുരക്ഷാപ്രശ്‌നമായും ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ് ബാധയെ സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.രോഗബാധയുണ്ടായവരില്‍ ഏറ്റവും കൂടുതല്‍ നഴ്‌സുമാരാണ്. 62 പേര്‍. 47 ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ക്കു പുറമെ 27 നഴ്‌സിങ് അസിസ്റ്റന്റുമാര്‍ക്കും ഫീല്‍ഡിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയവരില്‍ 28 പേര്‍ക്കും 34 ആശാപ്രവര്‍ത്തകര്‍ക്കും 31 പാരാമെഡിക്കല്‍ സ്റ്റാഫിനും 38 ഓഫിസ് സ്റ്റാഫിനുമാണ് ആരോഗ്യ മേഖലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്.ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായത്. ഇവിടെ 54 പേര്‍ക്കും എറണാകുളം ജില്ലയില്‍ 32 പേര്‍ക്കും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 28 പേര്‍ക്കു വീതവും രോഗബാധയുണ്ടായി. കൊല്ലം- 15, പത്തനംതിട്ട- 8, ആലപ്പുഴ- 14, കോട്ടയം- 17, ഇടുക്കി- 22, പാലക്കാട്- 21, കോഴിക്കോട്- 9, വയനാട്- 1, കണ്ണൂര്‍- 3, കാസര്‍കോട്- 15 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago