രാജ്യത്ത് പൂര്‍ണ മത സ്വാതന്ത്ര്യം ഉറപ്പാക്കണം: സയ്യിദ് ജിഫ്രി തങ്ങള്‍
വള്ളുവമ്പ്രം: രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ മതസ്വതന്ത്ര്യം ഉറപ്പാക്കണമെന്നും എല്ലാ വിഭാഗത്തിലെ മതങ്ങള്‍ ഉള്‍കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പുല്ലാര മേല്‍മുറിയിലെ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന് കീഴില്‍ പുതുതായി നിര്‍മിച്ച ലിവാഉല് ഇസ്ലാം മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങളെ ബഹുമാനിക്കുക ആദരിക്കുക എന്നത് സമാധാനത്തിനുള്ള അനിവാര്യമായ വ്യവസ്ഥയാണെന്നും അതത് വിശ്വാസങ്ങള്‍ മുറുക്കെപ്പിടിക്കാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെന്നും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരെയും വേദനിപ്പിക്കരുതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മഗ്രിബ് നിസ്കാരാനന്തരം പള്ളിമുറ്റത്ത് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
എസ്.വൈസ്.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍, പി.ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, മായിന്‍ മുസ്ലിയാര്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, അബ്ദുല്‍ മജീദ് ദാരിമി, ശറഫുദ്ധീന്‍ ഫൈസി, ശിഹാബുദ്ദീന് ഹുദവി, ഹുസൈന്‍കുട്ടി മുസ്ലിയാര്, ഇബ്രാഹീം മുസ്ലിയാര്, അബ്ദുല്‍ വഹാബ് ബാഖവി, കെ.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, വി.കെ വീരാന്‍കുട്ടി, സക്കീര്‍ പുല്ലാര തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."