പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കി
പെരിന്തല്‍മണ്ണ: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയില്‍ പെരിന്തല്‍മണ്ണ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് നിര്‍മിച്ചുനല്‍കിയ നാല് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. താഴെക്കോട് ആലിക്കാപറമ്പില്‍ ഖദീജ, മേലാറ്റൂര്‍ ചാലിയതൊടി അമീര്‍ നിഷ, ആലിപറമ്പില്‍ കടവത്ത് യക്കന്‍, കോരനാത്ത് ആസ്യ എന്നിവര്‍ക്കാണ് ബാങ്ക് വീട് നിര്‍മിച്ചത്. ഇവരുടെ വീടുകള്‍ കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും നിലംപൊത്തിയിരുന്നു.
താഴേക്കോട്, മേലാറ്റൂര്‍ പ്രദേശങ്ങളില്‍ ബാങ്ക് പുതുതായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ബാങ്ക് പ്രസിഡന്റ് എന്‍.പി ഉണ്ണികൃഷണന്‍ ഉടമസ്ഥര്‍ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ഷിബു മനഴി, ഡയറക്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലിപറമ്പില്‍ രണ്ടുവീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. അഞ്ചു ലക്ഷം രൂപ വീതമാണ് ഓരോ വീടിനും സര്‍ക്കാര്‍ അനുവദിച്ചത്. പെരിന്തല്‍മണ്ണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 28 ലക്ഷം രൂപ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."