മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് നടത്തി
അരൂര്‍: പട്ടികജാതി വിഭാഗക്കാര്‍ ഇന്നും ഉന്നതങ്ങളില്‍ എത്തിചേര്‍ന്നിട്ടില്ലെന്നും ഇവര്‍ ഇപ്പോഴും ക്‌ളാസ്‌ഫോര്‍ ജീവനക്കാര്‍ മാത്രമാണെന്നും സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. അരൂര്‍ പഞ്ചായത്തില്‍പ്പെട്ട ചന്തിരൂര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പട്ടികജാതി വിഭാഗക്കാരുടെ ജീവിത പുരോഗതി ലക്ഷ്യം വച്ചതുപോലെ ഉയര്‍ച്ചയിലേക്ക് എത്തുന്നില്ലെന്നും ഈ വിഭാഗത്തെ കൈ പിടിച്ച് ഉയര്‍ത്തുവാനുള്ള വളരെ ഗൗരവകരമായ സമീപനമാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വിഭാഗത്തില്‍പ്പെട്ടവരാണ് ഇന്നും വിഭവങ്ങള്‍ വിളിയിച്ചു വരുന്നത്. വിഭവങ്ങള്‍ വിളയിച്ച് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വിയര്‍പ്പൊഴുക്കുന്നതും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണെന്നും തിലോത്തമന്‍ ചൂണ്ടികാട്ടി.
എന്നാല്‍ ഇവര്‍ ഇന്നും ദുരിതം അനുഭവിച്ചു വരികയാണ്. ഇവരുടെ ഉന്നമനമാണ് ലക്ഷ്യം. പിന്നോക്ക സമുദായത്തില്‍പ്പെട്ട ഇവരുടെ നിഴല്‍പോലും തങ്ങളുടെ മേല്‍ പതിക്കുവാന്‍ ഉന്നത ജാതിയില്‍പ്പെട്ടവര്‍ സമ്മതിക്കുമായിരുന്നില്ല. ഇത്തരത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെവരുടെ മോചനവും ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്.
ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവില്‍ ചികില്‍സ ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ നമ്മളില്‍ പലരും ഇത് അറിയാതെ അന്യനാടുകളിലേക്ക് ചികില്‍സ തേടി പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ വിദേശത്തു നിന്നും കേരളത്തിലെത്തി ചികില്‍സ നടത്തി പോകുന്നവരെ കുറിച്ച് ആരും അറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ക്യാമ്പില്‍ അഞ്ഞൂറോളം രോഗികള്‍ പങ്കെടുത്തു. അറുപതോളം ഡോക്ടര്‍മാരും മുപ്പതോളം പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനം ലഭിച്ചു. തുടര്‍ ചികില്‍ക്കായി ജില്ലാതല സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ആശുപത്രികളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയ ആയുഷ് മിഷന്‍, ഭാരതീയ ചികില്‍സവകുപ്പ്, കേരള പട്ടികജാതി വികസന വകുപ്പ്, ഹോമിയോപ്പതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടിക ജാതി കോളനി നിവാസികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹരികിരണം. പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ: എ.എം. ആരീഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ ജില്ല കലക്ടര്‍ ആര്‍. ഗിരിജ പോഷകാഹാര കിറ്റ് വിതരണം നടത്തി. ചെങ്ങന്നൂര്‍ഗവണ്‍മെന്റ് ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ആഫീസര്‍ എ.പി. ശശികുമാര്‍, പ്രൊജക്ട് വിശദീകരണം നടത്തി. ആയുര്‍ വേദ ജില്ല മെഡിക്കല്‍ ആഫീസര്‍ കെ.എസ്. പ്രിയ ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ആഫീസര്‍ ഡോ. എസ്. ഇന്ദു, ഹരികിരണം ജില്ല കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. രഞ്ജിഷ് രാജ്, ഡോ. എന്‍. ശങ്കരന്‍ പോറ്റി, പട്ടണക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വല്‍സല തമ്പി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, അരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു, പട്ടണക്കാട് ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി.കെ. ഗൗരീശന്‍, പി.എം. അജിത് കുമാര്‍, കെ. ആര്‍. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."