HOME
DETAILS
MAL
റോഡരികിലെ തൈ നടല്‍ ചടങ്ങാകുന്നു
backup
July 14 2018 | 20:07 PM
തൃക്കരിപ്പൂര്‍: പത്തു ചെടികള്‍ നട്ടുപിടിപ്പിക്കേണ്ട സ്ഥലത്ത് മുപ്പതോളം തൈകള്‍ നട്ടുപിടിപ്പിച്ച് അധികൃതരുടെ പരിസ്ഥിതി സ്നേഹം. കൈക്കോട്ടുകടവ് കണ്ണങ്കൈ പാതയോരത്താണ് സ്ഥലത്തിനു ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ തൈകള്‍ നട്ടത്.
പാതയോരത്തിനും സ്വകാര്യ വ്യക്തിയുടെ മതിലിനുമിടയില്‍ ഒരു മീറ്ററില്‍ താഴെയുള്ള ഭാഗത്താണ് മുപ്പതോളം വന്‍ മരങ്ങളുടെ ചെടികള്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി നട്ടുപിടിപ്പിച്ചത്.
മാത്രമല്ല, ഓവുചാല്‍ നിര്‍മിക്കാന്‍ അളന്നുമാറ്റിയ ഭാഗമാണിതെന്നും ഇതു കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലെത്തുമെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."