HOME
DETAILS

'സഭ ചേരണം;  വൈറസ് ചര്‍ച്ച ചെയ്യാന്‍'

  
backup
July 27 2020 | 02:07 AM

%e0%b4%b8%e0%b4%ad-%e0%b4%9a%e0%b5%87%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a
 
 
 
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാരുണ്ടാക്കിയ പ്രതിസന്ധിക്കിടെ, അടിയന്തരമായി നിയമസഭ ചേരണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്ക്കു വീണ്ടും സര്‍ക്കാരിന്റെ കത്ത്. മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് ഗവര്‍ണര്‍ക്കു കത്ത് നല്‍കിയത്. കൊവിഡ് വ്യാപനവും പ്രതിരോധവും ചര്‍ച്ച ചെയ്യാന്‍ ജൂലൈ 31നു നിയമസഭ ചേരണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, അജന്‍ഡയില്‍ വിശ്വാസവോട്ടെടുപ്പിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.
നിയമസഭ ചേരണമെന്നാവശ്യപ്പെട്ട് നേരത്തെയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കത്ത് നല്‍കിയിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിമതര്‍ക്ക് നല്‍കിയ അയോഗ്യതാ നോട്ടിസ് സംബന്ധിച്ച ഹരജി കോടതിയുടെ പരിഗണനയിലിരിക്കേ സഭ ചേരാനാകില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ഇതോടെ, ഗവര്‍ണറെ ആരോ നിയന്ത്രിക്കുന്നെന്ന് ആരോപിച്ചും സഭ ചേരണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചും മുഖ്യമന്ത്രി ഗെലോട്ടും നൂറിലേറെ എം.എല്‍.എമാരും കഴിഞ്ഞ ദിവസം രാജ്ഭവനില്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ, സഭ ചേരുന്നതിനുള്ള അജന്‍ഡയടക്കം രേഖപ്പെടുത്തി പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭ കൂടി പുതിയ കത്ത് നല്‍കിയത്. അതേസമയം, പുതിയ അപേക്ഷയില്‍ ഗവര്‍ണര്‍ തീരുമാനമൊന്നും വ്യക്തമാക്കിയിട്ടില്ല.
ഇപ്പോള്‍ സഭ ചേരുകയാണെങ്കില്‍ സഭയിലെത്താനാവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍ക്കു വിപ്പ് നല്‍കാന്‍ കോണ്‍ഗ്രസിനാകും. അതോടെ, സച്ചിന്‍ പൈലറ്റടക്കമുള്ളവര്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാകും. പങ്കെടുക്കാതിരിക്കുകയോ വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയോ ചെയ്താല്‍ അവരെ അയോഗ്യരാക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്കാകും. പൈലറ്റ് പക്ഷത്തിന്റെ പിന്തുണയില്ലാതെതന്നെ സര്‍ക്കാരിനു ഭൂരിപക്ഷം തെളിയിക്കാനുമാകുമെന്നാണ് ഗെലോട്ട് അവകാശപ്പെടുന്നത്. പിന്തുണയ്ക്കുന്ന 102 എം.എല്‍.എമാരുടെ പട്ടിക കഴിഞ്ഞ ദിവസം അദ്ദേഹം ഗവര്‍ണര്‍ക്കു കൈമാറിയിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനെതിരേ ഇന്നലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാംപയിനും നടന്നു. സ്പീക്അപ് ഫോര്‍ ഡെമോക്രസി എന്ന മുദ്രാവാക്യവുമായായിരുന്നു പ്രതിഷേധം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago