HOME
DETAILS

ഇന്ന് സുപ്രിംകോടതിയില്‍

  
backup
July 27 2020 | 02:07 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വിമത എം.എല്‍.എമാര്‍ക്കു സ്പീക്കര്‍ അയോഗ്യതാ നോട്ടിസ് നല്‍കിയ വിഷയത്തിലെ ഹരജി ഇന്നു സുപ്രിംകോടതി വീണ്ടും പരിഗണിക്കും. വിമതര്‍ക്കെതിരേ തീരുമാനമെടുക്കുന്നതില്‍നിന്നു തന്നെ വിലക്കിയ രാജസ്ഥാന്‍ ഹൈക്കോടതിയുടെ നടപടിക്കെതിരേ സ്പീക്കര്‍ നല്‍കിയ ഹരജിയും ഇതിനെതിരേ വിമതര്‍ നല്‍കിയ ഹരജിയുമാണ് പരിഗണിക്കുക.
അയോഗ്യതാ നോട്ടിസില്‍ ഇടപെടുന്നതില്‍നിന്ന് ഹൈക്കോടതിയെ വിലക്കണമെന്ന സ്പീക്കറുടെ ആവശ്യം നേരത്തെ സുപ്രിംകോടതി നിരാകരിച്ചിരുന്നു. തുടര്‍ന്നു കേസ് പരിഗണിച്ച ഹൈക്കോടതി നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഹരജി സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നത്.
പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാത്തതിന് അയോഗ്യതാ നോട്ടിസ് നല്‍കാനാകില്ലെന്നു നേരത്തെ സുപ്രിംകോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ ഹൈക്കോടതി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ടായിരുന്നെങ്കിലും ചില നേതാക്കള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെന്നാണ് സൂചന. വിഷയം രാഷ്ട്രീമായി നേരിടണമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ടെന്നാണ് സൂചന. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  7 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  7 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  7 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  7 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  7 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  7 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  7 days ago