നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് വീട്ടിലേക്ക് ഇടിച്ചുക്കയറി
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എം.സി റോഡില്‍ ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ രണ്ടിന് ചേലാമറ്റം കാരിക്കോട് ഭാഗത്തായിരുന്നു സംഭവം.
റോഡിലെ വളവില്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറിയ ബസ്സ് കാരിക്കോട് കിഴക്കും തല ഷിജോവിന്റെ വീടും തെങ്ങും സമീപത്തെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡും തകര്‍ത്ത് കരോട്ടി പറമ്പില്‍ യാക്കോബിന്റെ ഷെഡിലാണ് ബസ്സ് ഇടിച്ചു നിന്നത് സംഭവ സമയം ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഷിജോവിന്റെ വീട് തകര്‍ന്നു. ഈ സമയത്ത് വീട്ടില്‍ ഷിജോവിന്റെ അമ്മയും ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു. രാത്രി നന്നായി മഴ പെയ്തത് മൂലം വീടിന് മുന്‍വശത്ത ചോര്‍ച്ചയുള്ളതിനാല്‍ കുടുംബം പിറക് വശത്തെ മുറിയിലാണ് കിടന്നുറങ്ങിയത് അതിനാല്‍ ഇവര്‍ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം. ഇടിയുടെ ശബ്ദം കേട്ടാണ് ഷിജോവും കുടുംബവും ഉണര്‍ന്നത്. ഇതിനിടയില്‍ ഓടിക്കൂടിയ സമീപവാസികളാണ് ഡ്രൈവറേയും കണ്ടക്ടറേയും ആശുപത്രിയില്‍ എത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ പിന്നാലെ വന്ന ബസ്സില്‍ കയറ്റി വിടുകയായിരുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച കെ.എസ്.ആര്‍.ടി.സി അധികൃതരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."