കനത്ത ചൂടിനൊപ്പം വോള്‍ട്ടേജ് ക്ഷാമവും; ജനം വലയുന്നു
കാസര്‍കോട്: കനത്ത ചൂടിനോടൊപ്പം പല ഭാഗങ്ങളിലും കടുത്ത വോള്‍ട്ടേജ് ക്ഷാമം കൂടി അനുഭവപ്പെട്ടു തുടങ്ങിയതോടെ ആളുകള്‍ വെന്തുരുകുന്നു. ജില്ലയിലെ വിവിധ സെക്ഷന്‍ പരിധികളില്‍ മാസങ്ങളായി തുടരുന്ന വോള്‍ട്ടേജ് ക്ഷാമത്തിന് യാതൊരുവിധ പരിഹാരവും കണ്ടെത്തിയിട്ടില്ല. അതിനിടെ വൈദ്യുത ലൈനുകളില്‍ തട്ടി നില്ക്കുന്ന മര ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടില്ല. മരശിഖരങ്ങള്‍ വെട്ടി മാറ്റാത്തത് വൈദ്യുതി വിതരണത്തെ പലപ്പോഴും തടസപ്പെടുത്തുന്ന അവസ്ഥയും നിലവിലുണ്ട്.
ചെറിയൊരു കാറ്റടിക്കുമ്പോള്‍ തന്നെ ലൈനുകള്‍ പരസ്പരം പിണയുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്യുന്നുണ്ട്. പല ഭാഗങ്ങളിലും വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഫാന്‍ ഉള്‍പ്പെടെയുള്ള വൈദ്യുത ഉപകരണങ്ങള്‍ ആവശ്യമായ തോതില്‍ പ്രവര്‍ത്തിക്കാതെ വരുന്നതും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."