HOME
DETAILS

എറണാകുളം-കോട്ടയം പാതയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

  
backup
July 14 2018 | 20:07 PM

%e0%b4%8e%e0%b4%b1%e0%b4%a3%e0%b4%be%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 

കൊച്ചി: കോട്ടയംഏറ്റുമാനൂര്‍ സിംഗിള്‍ ലൈന്‍ റെയില്‍ പാതയില്‍ നവീകരണസംയോജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എറണാകുളംകോട്ടയം പാതയില്‍ ഇന്ന് മുതല്‍ 22 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. എറണാകുളം ജങ്ഷനില്‍ നിന്ന് ഉച്ചക്ക് 12ന് പുറപ്പെടേണ്ട എറണാകുളംകായംകുളം പാസഞ്ചര്‍ (56387) എട്ടു ദിവസം 45 മിനുറ്റ് വൈകി 12.45ന് പുറപ്പെടും. കൊല്ലം ജങ്ഷനില്‍ നിന്ന് രാവിലെ 11.10ന് പുറപ്പെടാറുള്ള കൊല്ലംഎറണാകുളം മെമു (66308) ഒരു മണിക്കൂര്‍ 25 മിനുറ്റ് വൈകി ഉച്ചക്ക് 12.35ന് പുറപ്പെടും. ഹൈദരാബാദ്തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരുനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) എന്നീ ട്രെയിനുകള്‍ കുറുപ്പുന്തറ വൈക്കം റോഡ് ഭാഗത്ത് 25 മിനുറ്റോളം പിടിച്ചിടും. ഡെറാഡൂണ്‍കൊച്ചുവേളി എക്‌സ്പ്രസ് (22660) 18നും കോര്‍ബതിരുവനന്തപുരം ദ്വൈവാര എക്‌സ്പ്രസ് (22647) 16, 20 തീയതികളിലും ഏറ്റുമാനൂരില്‍ 20 മിനുറ്റോളം പിടിച്ചിടും.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍ ഗതാഗതം ക്രമീകരിക്കുന്നതിനായി ഇന്നും അടുത്ത ഞായറാഴ്ച്ചയും ആറോളം മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. രാവിലെ ആറു മണിക്കൂള്ള എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഉച്ചക്ക് 1.05നുള്ള ഗുരുവായൂര്‍എറണാകുളം ജങ്ഷന്‍ പാസഞ്ചര്‍ (56375), രാവിലെ 9.05നുള്ള ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), രാവിലെ 10.55നുള്ള തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374) എന്നിവ റദ്ദാക്കി.
രാവിലെ 7.05നുള്ള ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377), രാവിലെ 8.35നുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56380), രാവിലെ 10.05നുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), ഉച്ചക്ക് 1.10നുള്ള കായംകുളംഎറണാകുളം പാസഞ്ചര്‍ (56382), ഉച്ചക്ക് 12നുള്ള എറണാകുളംകായംകുളം പാസഞ്ചര്‍ (56387), വൈകിട്ട് 5.10നുള്ള കായംകുളംഎറണാകുളം പാസഞ്ചര്‍ (56388) ട്രെയിനുകളും സര്‍വീസ് നടത്തില്ല.
വൈകിട്ട് 7.40നുള്ള എറണാകുളം-കൊല്ലം മെമു (66309),രാവിലെ 11.10നുള്ള കൊല്ലം-എറണാകുളം മെമു (66308), രാവിലെ 8.25നുള്ള പാലക്കാട്-എറണാകുളം മെമു (66611), വൈകിട്ട് 3.10നുള്ള എറണാകുളം-പാലക്കാട് മെമു ട്രെയിനുകളുടെ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 6.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരംഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12512) 7 മണിക്കൂര്‍ 45 മിനുറ്റുകള്‍ വൈകി ഉച്ചക്ക് രണ്ടു മണിക്കേ പുറപ്പെടുകയുള്ളുവെന്ന് റെയില്‍വേ അറിയിച്ചു. റിട്ടേണ്‍ ട്രെയിന്‍ വൈകുന്നതാണ് കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago