ജലോത്സവങ്ങള്‍ക്ക് രണ്ടു കോടി; അപ്പര്‍ കുട്ടനാട് ഉത്സവ ലഹരിയില്‍
ഹരിപ്പാട്: നെഹ്ര്‌റു ട്രോഫി വളളംകളിയും ചരിത്ര പ്രസിദ്ധമായ ആറന്‍മുളപായിപ്പാട് ജലോത്സവങ്ങളും അടക്കം ചെറുതും വലുതുമായ സംസ്ഥാനത്തെ രണ്ടു ഡസനോളം വരുന്ന ജലകായിക മേളകളുടെ വിജയകരമായ നടത്തിപ്പിനായി രണ്ടു കോടി അനുവദിച്ച ധനമന്ത്രി ഡോ:തോമസ് ഐസക്കിന്റെ പ്രഖ്യാപനം ജലോത്സവപ്രേമികളെ ഏറെ സന്തുഷ്ടരാക്കി.
ഓണക്കാല ജലോത്സവങ്ങള്‍ക്ക് ഏറെ വേദിയാകുന്ന അപ്പര്‍കുട്ടനാടന്‍ മേഖല വള്ളംകളികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാരിന്റെ ഈ സഹായഹസ്തം.പല ജലോത്സവ സമിതികളും ഭാരിച്ച കടക്കെണിയില്‍പ്പെട്ട് ജൂണ്‍ മാസം ആദ്യം തുടങ്ങേണ്ട തയ്യാറെടുപ്പുകള്‍ ഇന്നേ വരെ ആരംഭിച്ചിരുന്നില്ല.എന്നാല്‍ ഇതു മനസ്സിലാക്കിയ സര്‍ക്കാര്‍ നടപടിയെ പൂര്‍ ണ്ണമായും സ്വാഗതം ചെയ്യുന്നതായി ചുണ്ടന്‍വള്ള ഉടമാ സംഘം സംസ്ഥാന ഉപാധ്യക്ഷനും പായിപ്പാട് ജലോത്സവസമിതി ഭാരവാഹിയുമായ പ്രണവം ശ്രീകുമാര്‍ പറഞ്ഞു.
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന പായിപ്പാട് ജലോത്സവം അടക്കമുള്ള ഓണക്കാല ജലോത്സവങ്ങളില്‍ വിദേശവിനോദ സഞ്ചാരികളെ കൂടെ പങ്കെടുപ്പിച്ച് സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഓണക്കാല ജലോത്സവങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയ ധനമന്ത്രിയുടെ പ്രഖ്യാപനം ഏറെ സന്തോഷകരമാണെന്ന് കരുവാറ്റാ വള്ളംകളിയുടെ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ:ടി.എ വേണുഗോപാല്‍ പറഞ്ഞു.
ഏതാണ്ട് എല്ലാ ചുണ്ടന്‍ വള്ളങ്ങളും പുതുക്കിപ്പണിതാണ് ഇത്തവണ നെഹ്റ്രു ട്രോഫി അടക്കമുള്ള ജലോത്സവങ്ങളില്‍ മാറ്റുരയ്ക്കുവാനെത്തുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."