യുവാക്കള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കണം: പി.കെ ഫിറോസ്
തൊടുപുഴ: രാഷ്ട്രീയ - ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കുന്നവരായി മാറാന്‍ യുവാക്കള്‍ക്ക് കഴിയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആഹ്വാനം ചെയ്തു.
പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ ഇടുക്കി ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെയും അക്രമ രാഷ്ട്രീയത്തെയും എതിര്‍ത്തതിനാല്‍ മുസ്‌ലിം ലീഗിന് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമായ കനത്ത നഷ്ടങ്ങളാണ് ഉണ്ടായതെങ്കിലും അതൊന്നും കണക്കിലെടുക്കാതെ രാജ്യത്തിന്റെ അഖണ്ഡതയും മതസൗഹാര്‍ദ്ദവും മതമൈത്രിയും നിലനിര്‍ത്തി മുന്നോട്ടുപോകാനാണ് ലീഗ് എന്നും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം. അന്‍സാര്‍ സ്വാഗതമാശംസിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജന. സെക്രട്ടറി എ.എം. ഹാരിദ്, ജില്ലാ ഭാരവാഹികളായ പി.എസ്. അബ്ദുല്‍ ജബ്ബാര്‍, എം.എം. ബഷീര്‍, എസ്.എം. ഷരീഫ്, പി.എം. അബ്ബാസ്, ടി.എസ്. ഷംസുദ്ദീന്‍, സലീം കൈപ്പാടം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ്, തൊടുപുഴ നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് പി.എന്‍. സീതി, ട്രഷറര്‍ പി.കെ. മൂസ, ടി.എച്ച്. അബ്ദുല്‍ സമദ്, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. സി.കെ. ജാഫര്‍, എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് കെ.എം. അന്‍വര്‍, മുഹമ്മദ് ഷെഹന്‍ ഷാ, പി.എം.എ. റഹീം, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സഫിയ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."