കരുണാകര ഗുരു നവതി; സൗഹൃദകൂട്ടായ്മ നടത്തി
മണ്ണഞ്ചേരി: ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ നവതി ആഘോഷം നവപൂജിതമായി ആചരിക്കുന്നതിന് മുന്നോടിയായി ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും നടക്കുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ സൗഹൃദ കൂട്ടായ്മ നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സ്വാമിമാരായ ഹരിപ്പാട് ആശ്രമം അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ചാര്‍ജ്ജ് അര്‍ച്ചിത് ജ്ഞാന തപസ്വിയേയും ജന്മഗൃഹം അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ചാര്‍ജ്ജ് ജനമോഹനന്‍ ജ്ഞാന തപസ്വിയേയും നാട് ആദരിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സ്വാമി അര്‍ച്ചിത് ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത് വിശിഷ്ടാതിഥിയായിരുന്നു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മനോഹരന്‍ നന്ദികാട്, മണ്ണഞ്ചേരി പഞ്ചായത്ത് അംഗം ഹസീന ബഷീര്‍, ഡെപ്യൂട്ടി തഹസില്‍ദര്‍ പി ജി രവീന്ദ്രന്‍, ശാന്തിഗിരി ആശ്രമം അഡൈസറി കമ്മറ്റി അംഗം റിട്ട. ശിരസ്തദാര്‍ എ അബൂബക്കര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ സി എച്ച് റഷീദ്, ശാന്തിഗരി വിശ്വസാംസ്‌ക്കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയകമ്മറ്റി അസി. കണ്‍വീനര്‍ കെ പി ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മണ്ണഞ്ചേരി ഹൈസ്‌കൂളില്‍ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണം സ്വാമി ജനമോഹനന്‍ ജ്ഞാന തപസ്വി നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."