ബാവിക്കര സ്ഥിരം തടയണ ഉയരം കുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയില്‍
ബോവിക്കാനം: ബാവിക്കര സ്ഥിരം തടയണ നിര്‍മാണം നടക്കുന്ന പദ്ധതി പ്രദേശം ഐ.ഡി.ആര്‍.ബി ചീഫ് എന്‍ജിനിയര്‍ കെ.എച്ച് ഷംസുദീന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. തടയണയുടെ ഉയരം കുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ചീഫ് എന്‍ജിനിയര്‍ പറഞ്ഞു. നിലവില്‍ 16മീറ്റര്‍ ഉയരത്തില്‍ തടയണ നിര്‍മിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ എം.എല്‍.എ അടക്കമുള്ളവര്‍ ചീഫ് എന്‍ജിനിയറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഉയരത്തില്‍ നിര്‍മിക്കുന്ന തടയണ പ്രദേശവാസികള്‍ക്ക് പ്രയോജനകരമാകില്ലെന്ന വസ്തുത ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉയരം കുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് എന്‍ജിനിയര്‍ പറഞ്ഞത്.
തടയണ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്നലെയാണ് ഉദ്യോഗസ്ഥ സംഘം ആലൂര്‍ മുനമ്പിലെ പദ്ധതി പ്രദേശത്ത് എത്തിയത്ത്. നാലുമാസത്തിനിടയില്‍ പ്രവര്‍ത്തി മികച്ച രീതിയില്‍ പുരോഗമിച്ചതായി സംഘം വിലയിരുത്തി. സംഘത്തില്‍ ചെറുകിട ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ രവിന്ദ്രന്‍, എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ വര്‍ഗീസ്, ഐ.ഡി.ആര്‍.ബി ജോയിന്റ് ഡപ്യൂട്ടി ഡയറക്ടര്‍ സി.കെ ഗീത, ഡപ്യൂട്ടി ഡയറക്ടര്‍ സുജ ഗ്രേഷ്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ബി. സീന, ടി.എം ശ്രുതി, മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ കെ.കെ ഹരീഷ്, അനുപ്പ്, അസി.എക്‌സ്‌ക്യൂട്ടിവ് എന്‍ജിനിയര്‍ സഞ്ജിവ് തുടങ്ങിയവരുമുണ്ടായിരുന്നു. തടയണയോടപ്പം ചെറുവാഹനങ്ങള്‍ കടന്നു പോകുന്നതിനായി ട്രാക്ടര്‍ വേ നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള ബോറിങ് ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."