രാജസ്ഥാന് Updates: പൈലറ്റിനും സംഘത്തിനുമെതിരായ ഹരജി പിന്‍വലിക്കാനൊരുങ്ങി കോണ്‍ഗ്രസ്; അസംബ്ലി ചേരാനുള്ള ആവശ്യം ഗവര്‍ണര്‍ വീണ്ടും നിരാകരിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് അയവില്ല. അസംബ്ലി വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ സമീപിച്ചെങ്കിലും വീണ്ടും നിരാകരിച്ചു. ജൂലൈ 31 വെള്ളിയാഴ്ച മുതല്‍ അസംബ്ലി ചേരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
വിമത എം.എല്‍.എമാര്‍ക്കെതിരായ സ്പീക്കറുടെ ഹരജി സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്നതിലാണ് ആവശ്യം തള്ളിയതെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഇതേത്തുടര്‍ന്ന്, ഗവര്‍ണറുടെ വാദത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഹരജി പിന്‍വലിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
സച്ചിന് പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കും അയോഗ്യതാ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് വിഷയം കോടതി കയറിയത്. ഹരജി പിന്‍വലിച്ച് പ്രതിസന്ധിയെ രാഷ്ട്രീയമായി നേരിടാമെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം മാനിച്ചാണ് പുതിയ നടപടി. ഹരജി പിന്‍വലിച്ച ശേഷം അസംബ്ലി ചേരണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് വീണ്ടും ഗവര്‍ണറെ സമീപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."