വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പദവിയിലേക്ക്
തൊടുപുഴ :വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മികവിന്റെ മറ്റൊരു വിജയപഥത്തിലേക്ക്. ഓഫിസ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചു മെച്ചപ്പെട്ട പൊതുസേവനം പ്രദാനം ചെയ്തതുകൊണ്ടാണ് ഐ.എസ്.ഒ സെര്‍റ്റിഫിക്കേഷന്‍ പഞ്ചായത്തിന് കരസ്ഥമാകുന്നത്.
ഫയലിംഗ് , ഗ്രീന്‍ പ്രോട്ടോക്കോള്‍ , ഇ ഗവേണ്‍സ് , ഫയലുകള്‍ സൂക്ഷിക്കാനുള്ള റിക്കാര്‍ഡ് റൂം , പൂര്‍ണമായ കമ്പ്യൂട്ടറൈസേഷന്‍ , മെംബര്‍മാര്‍ക്കുള്ള ഓഫിസ് സൗകര്യം , പൊതുജനങ്ങള്‍ക്ക് ഇരിപ്പിടം ,കുടിവെള്ളം ,ശുചിത്വമുറി ,കൈക്കുഞ്ഞുമായി വരുന്ന അമ്മമാര്‍ക്ക് പരിഗണാമുറി , പൊതുജന സമ്പര്‍ക്കത്തിന് ഫ്രണ്ട് ഓഫീസ് ,സഹായത്തിന് ഹെല്‍പ്പ് ഡസ്‌ക് , സമയബന്ധിതമായി സേവനം ഉറപ്പാക്കല്‍ ,സേവനം സംബന്ധിച്ച വിവരങ്ങളുടെ പ്രദര്‍ശനം ,ഉദ്യോഗസ്ഥ കാര്യക്ഷമത കുട്ടല്‍, അവരുടെ ഐഡന്റിഫിക്കേഷന്‍ തുടങ്ങിയ ഐ എസ് ഒ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്ന സ്ഥാപനത്തിനാണ് ഈ പദവി നല്കുന്നത് .
വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പൊതുജന സേവനങ്ങളില്‍ മാതൃകാപരമായ ഓഫീസായി മാറി എന്ന് ഉറപ്പാക്കുകയാണ് ഈ പ്രഖ്യാപനത്തോടെ സാധ്യമാകുന്നത് . ഓഫീസിനു മുമ്പില്‍ ഇരിപ്പിടങ്ങള്‍, വിരസത ഒഴിവാക്കുവാന്‍ ടി വി ദൃശ്യക്ഷമത , കുടിവെള്ളത്തിന് സൗകര്യം , ഓഫീസില്‍ ജോലി ചെയ്യുന്നവരുടെ ഹാജര്‍ നില , ഗ്രാമ മെമ്പര്‍മാരുടെയും ,ഊര് മൂപ്പന്മാരുടെയും പേരും ഫോണ്‍ നമ്പരും , സേവന ക്ഷമമായ കുടുംബശ്രീ ഹെല്‍പ്പു ഡസ്‌ക് , അതിനോടു ചേര്‍ന്ന് മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള സൗകര്യം ,ഓഫിസിന് പുറത്തായി ടോയ്‌ലറ്റുകള്‍ എന്നിവ ഉണ്ട്. ഒന്നാംമുറി ഗ്രാമ ഉപാധ്യക്ഷന്റെതാണ് .തൊട്ടടുത്ത മുറി ഗ്രാമ പ്രസിഡന്റിനായും ,അതിനോടു ചേര്‍ന്നത് 3 സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമുള്ളതാണ് .
ഈ മുറികള്‍ക്ക് തൊട്ടുമുമ്പില്‍ സെക്രട്ടറിയുടെ മുറിയും അതിനോട് ചേര്‍ന്ന് മറ്റ് ഓഫിസുകളും പ്രവര്‍ത്തിക്കുന്നു .പഞ്ചായത്ത് ഓഫീസിന്റെ ഒന്നാം നിലയില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി ഓഫീസ് , അസിസ്റ്റന്റ് എഞ്ചിനീയര്‍ ,ഗ്രാമസേവകന്‍ , ഐ സി ഡി എസ് , ജാഗ്രതാ സമിതി , റിക്കോര്‍ഡ് റൂം ,സ്റ്റോര്‍ , ഭരണ സമിതി കോണ്‍ഫ്രന്‍സ് ഹാള്‍ ,മിനി കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു .
പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്ന് കൃഷിഭവന്‍ , മൃഗാശുപത്രി , കുടുംബശ്രീ , ജന്റര്‍ ഡസ്‌ക് , ജലനിധി , പ്രതിവാര ചന്ത , പൊതുസമ്മേളന ഹാള്‍ എന്നിവയുണ്ട്. നാളെ മൂന്നിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരിഷ് ഹാളില്‍ തൊടുപുഴ എം എല്‍ എ പി ജെ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്റെ സാനിധ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഐ എസ് ഒ പ്രഖ്യാപനവും ഫ്രണ്ട് ഓഫിസ് ഉദ്ഘാടനവും നിര്‍വഹിക്കും. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."