നിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
അമ്പലപ്പുഴ: വായനാദിനാചരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്, പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, സ്വാഗത് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏകദിന നിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പുറക്കാട് സ്വാഗത് കോളജില്‍ നടന്ന സെമിനാര്‍ ചുനക്കര ജനാര്ദ്ദനന് നായര്‍ ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹമീദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കൗമാരപ്രായക്കാരേയും കുട്ടികളേയും ലൈംഗീക ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുന്ന നിയമം, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗ നിരോധന നിയമം എന്നിവയെക്കുറിച്ച് അഡ്വ. വില്‍ഫ്രഡ് ദാസ് മുഖ്യപ്രഭാണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ.ആര് കണ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം പി. സാബു, ജയശ്രീ ചന്തു, വി.എസ് ജിനുരാജ്, സുലേഖ ബാബു, സ്വാഗത് കോളജ് പ്രിന്‍സിപ്പല്‍ ബിനു സ്വാഗത്, പ്രതാപന് നാട്ടുവെളിച്ചം എന്നിവര്‍ പ്രസംഗിച്ചു. കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ വയലാര്‍ ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."