ഇടതുസര്‍ക്കാര്‍ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്നു: ഡീന്‍ കുര്യാക്കോസ്
കട്ടപ്പന: ഇടതുസര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ദുരിതങ്ങള്‍മാത്രം സമ്മാനിക്കുന്ന സംവിധാനമാണെന്ന് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടുതന്നെ തെളിയിച്ചതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ്.
പുറ്റടി സി.എച്ച്.സിയില്‍ ഡോക്ടര്‍മാരെ നിയമിക്കുക, സേവ് മെഡിക്കല്‍ കോളജ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പുറ്റടി സി.എച്ച്.സിക്കുമുമ്പില് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ പാവപ്പെട്ടവരോട് കരുണകാണിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
പുറ്റടി സി.എച്ച്.സിയില്‍ ഇപ്പോള്‍ ഒരു ഡോക്ടര്‍പോലും ഇല്ല. ദിവസേന നൂറുകണക്കിന് രോഗികളുടെ ഏക ആശ്രമായിരുന്ന ആശുപത്രിയാണ് അനാഥമായിരിക്കുന്നത്.
ഇടുക്കി മെഡിക്കല്‍ കോളജിനോടും സര്‍ക്കാര്‍ ആശുപത്രികളോടുമുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വംനല്‍കുമെന്നും ഡീന്‍ മുന്നറിയിപ്പുനല്‍കി.
പ്രതിഷേധ ധര്‍ണയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി മക്കോറ അധ്യക്ഷത വഹിച്ചു.
പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണി, ഡിസിസി ഭാരവാഹികളായ അഡ്വ. സേനാപതി വേണു, അഡ്വ. എം.എന്‍. ഗോപി, രാജ മാട്ടുക്കാരന്‍, വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി, വൈസ്പ്രസിഡന്റ് ഗിരീഷ് സി.ജി., യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."