HOME
DETAILS
MAL
കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഫലപ്രദമെന്ന് അനുഭവസ്ഥര്‍; പ്രോത്സാഹിപ്പിക്കാനാവാതെ ആരോഗ്യവകുപ്പ്
backup
July 27 2020 | 08:07 AM
പാലക്കാട്: കൊറോണ വൈറസ് ബാധ തടയാന്‍ ഹോമിയോ മരുന്നുകള്‍ ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയവും സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയിലെ (സി.സി.ആര്‍.എച്ച്) ഉന്നതോദ്യോഗസ്ഥരും പരസ്യ പ്രസ്താവന നടത്തുകയും രാജ്യവ്യാപകമായി ഹോമിയോ പ്രതിരോധ മരുന്നുകള്‍ കൊവിഡ് വ്യാപനത്തെ തടയുന്നതായുള്ള അനുഭവസാക്ഷ്യങ്ങളുണ്ടാകുകയും ചെയ്തിട്ടും സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതെ ഇരുട്ടില്‍ തപ്പുന്നു.
ഐ.എം.എയുടെയും അലോപ്പതി മരുന്നുകമ്പനികളുടെയും ഇടപെടലാണ് ഹോമിയോ പ്രതിരോധ മരുന്നിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് ആരോഗ്യ വകുപ്പിനെ തടയുന്നതെന്ന് ആരോഗ്യരംഗത്തുള്ളവര്‍ കുറ്റപ്പെടുത്തുന്നു. തുടര്‍ച്ചയായി മൂന്നു ദിവസം ഹോമിയോ മരുന്നായ ആഴ്‌സനിക് ആല്‍ബം 30 വെറുംവയറ്റില്‍ കഴിച്ചാല്‍ കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കമാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയവും സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയും പരീക്ഷണങ്ങളുടെയും അനുഭവസാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രഖ്യാപിച്ചത.് എന്നാല്‍ ലോകമാകെ വിറപ്പിക്കുന്ന കൊവിഡിനെ തടയാന്‍ ഹോമിയോ മരുന്നിന് കഴിയുമെന്നുവന്നാല്‍ അത് തങ്ങളുടെ മേധാവിത്വം തകര്‍ക്കുമെന്നാണ് അലോപ്പതി വിഭാഗം കരുതുന്നത്. തുച്ഛമായ തുകയ്ക്ക് ഹോമിയോ പ്രതിരോധമരുന്ന് വിപണിയില്‍ ലഭ്യമാകുന്നതിനാല്‍ വിലകൂടിയ അലോപ്പതി ചികിത്സാസംവിധാനങ്ങള്‍ക്ക് പ്രസക്തിയില്ലാതാകുമെന്നതും അലോപ്പതിക്കാരെ അലട്ടുന്നു.
അതേസമയം അവഗണനകളും കുപ്രചാരണങ്ങളും അവഗണിച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിര്‍ണായക ചുവടുവയ്പുകളോടെ ഹോമിയോ ഡോക്ടര്‍മാര്‍ മുന്നോട്ടുപോകുകയാണ്. വൈറസ് ബാധയെ തടയാനും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമുതകുന്ന ഹോമിയോ ഔഷധങ്ങള്‍ സൗജന്യമായി വിതരണം ചെയ്താണ് ഹോമിയോ ഡോക്ടര്‍മാര്‍ ഒരേസമയം കൊറോണയോടും അലോപ്പതിക്കാരോടും പൊരുതുന്നത്. ആഴ്‌സനിക് ആല്‍ബം 30 എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുകളാണ് ഇവര്‍ വിതരണം ചെയ്യുന്നത്. നിയമപാലകര്‍, അഗ്നിരക്ഷാസേന, സന്നദ്ധപ്രവര്‍ത്തകര്‍, ജയിലധികൃതര്‍, തടവുകാര്‍ തുടങ്ങിയവര്‍ക്കാണ് മരുന്നുകള്‍ ആദ്യഘട്ടത്തില്‍ നല്‍കിവന്നിരുന്നത്. രോഗികളുമായി സമ്പര്‍ക്കം വരാന്‍ കൂടുതല്‍ സാധ്യതയുള്ളവരെന്ന നിലയിലാണ് ഇവര്‍ക്ക് പ്രഥമപരിഗണന നല്‍കിയത്. സര്‍ക്കാര്‍ ഡിസ്‌പെന്‍സറികള്‍ വഴി ആവശ്യക്കാര്‍ക്കും മരുന്ന് വിതരണം ചെയ്യുന്നുണ്ട്.
പൊലിസ് സേനാംഗങ്ങള്‍ക്ക് പ്രതിരോധമരുന്ന് വിതരണം ചെയ്യാന്‍ സംസ്ഥാന പൊലിസ് മോധാവി നേരത്തെ അനുവാദം നല്‍കിയിരുന്നു. കൊറോണ പ്രതിരോധ മരുന്ന് എന്ന പേരിലല്ല ഡോക്ടര്‍മാര്‍ മരുന്നു നല്‍കുന്നത്. പകര്‍ച്ചവ്യാധികള്‍ തടയാനും പ്രതിരോധശേഷി കൂട്ടാനുമാവശ്യമായ ഔഷധം എന്ന നിലയ്ക്കാണ് ആളുകള്‍ ഹോമിയോപ്പതിയെ ആശ്രയിക്കുന്നത്. രാജ്യം നേരിടുന്ന കൊറോണ ഭീഷണിയെ സമഗ്ര സമീപനത്തോടെ കണ്ട് ആതുരസേവന രംഗത്തു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കാനാവൂ എന്ന് ഹോമിയോ ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അലോപ്പതിയിലും കൃത്യമായ മരുന്ന് നിര്‍ദേശിക്കാനില്ലെന്നതാണ് പ്രത്യേകത. രോഗലക്ഷണത്തിനാണ് ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്നത്. അതേരീതി ഇതിലേറെ ഫലപ്രദമായി ഹോമിയോ ചികിത്സയിലൂടെ സാധ്യമാവുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ക്ക് നേരത്തെ തന്നെ പൊതുജനം ഹോമിയോപ്പതിയെയാണ് ആശ്രയിക്കുന്നത്. നിപ്പ കാലത്തും ഇതുണ്ടായിരുന്നു. ഹോമിയോപ്പതി മരുന്ന് പുതുതായി കണ്ടുപിടിച്ചതല്ല. എത്രയോ വര്‍ഷങ്ങളായി ഇന്ത്യന്‍ ഹോമിയോപ്പതിക് ഫാര്‍മക്കോപ്പിയ പ്രകാരം സര്‍ക്കാര്‍ അംഗീകാരത്തോടെ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന മരുന്നാണ്.
പഠനങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ എഫിക്കസിയെക്കുറിച്ച് 1,159 ആളുകളില്‍ കേരളത്തില്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേക ക്ലിനിക്കല്‍ ട്രയലുകളോ കാത്തിരിപ്പോ ഹോമിയോ മരുന്നിന് ആവശ്യമില്ലെന്നതും ഈ മരുന്നിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ഹോമിയോ പ്രതിരോധ മരുന്നുപയോഗിച്ച പന്തളം നഗരസഭയും എടപ്പാള്‍ ഗ്രാമപഞ്ചായത്തും ഇതിന്റെ ഫലം മികച്ചതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."