താക്കോലുമായി ലൈബ്രറി പ്രസിഡന്റ് മുങ്ങി; വഴിയില്‍ ഗ്രാമസഭ കൂടി
.
ചെറുതോണി: താക്കോലുമായി ലൈബ്രറി പ്രസിഡന്റ് മുങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ലൈബ്രറി മുറ്റത്തും വഴിയരികിലും നിന്ന് ഗ്രാമസഭ ചേര്‍ന്നു.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ എട്ടാമൈല് വാര്‍ഡിലാണ് സംഭവം അരങ്ങേറിയത്. എല്‍ ഡി എഫിലെ വനിതാ മെമ്പറാണ് ഇവിടത്തെ ജനപ്രതിനിധി. പഞ്ചായത്ത് തീരുമാനമനുസരിച്ച് മുന്‍കൂട്ടി തന്നെ ലൈബ്രറി ഹാള്‍ ബുക്ക് ചെയ്യുകയും ലൈബ്രറിയില്‍ വച്ച് ഗ്രാമസഭ ചേരുന്ന വിവരം നോട്ടീസ് മുഖേന ജനങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഗ്രാമസഭയ്ക്ക് എത്തിയ ജനങ്ങള്‍ കണ്ടത് പൂട്ടിക്കിടക്കുന്ന ലൈബ്രറി കെട്ടിടമാണ്.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ലൈബ്രറി പ്രസിഡന്റ് ഗ്രാമസഭയ്ക്ക് കെട്ടിടം നല്‍കാതെ താക്കോലുമായി മുങ്ങിയതാണെന്ന് അറിഞ്ഞു. പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ടിട്ടും ഇദ്ദേഹത്തെ ഫോണില്‍ കിട്ടിയില്ലായെന്നാണ് അറിയുന്നത്. ഗ്രാമസഭയ്ക്കെത്തിയ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."