HOME
DETAILS
MAL
തുറവൂര്‍ റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര വേണമെന്ന്
backup
July 14 2018 | 20:07 PM
തുറവൂര്‍: റെയില്‍വേ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമിലും പൂര്‍ണമായിട്ട് മേല്‍ക്കൂര നിര്‍മിക്കണമെന്നാവശ്യം ശക്തമാകുന്നു. നിലവില്‍ ചില ഭാഗത്ത് മാത്രമേ മേല്‍ക്കൂരയുളളു. വെയിലത്തും മഴയത്തും ദുരിതമനുഭവിച്ചാണ് യാത്രക്കാര്‍ ദിനംപ്രതി ട്രെയിനിനുവേണ്ടി കാത്തുനില്‍ക്കുന്നത്. തീരദേശമേഖലയില്‍നിന്ന് നിരവധി പേര്‍ ഈ റെയില്‍വേ സ്റ്റേഷനില്‍ എത്തിയാണ് വിവിധ സ്ഥലങ്ങളില്‍ ജോലിക്കും മറ്റ് നിരവധി ആവശ്യങ്ങള്‍ക്കുമായി സഞ്ചരിക്കുന്നത്.
ജനകീയാവശ്യം പരിഗണിച്ച് തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റുഫോമുകള്‍ക്കും പൂര്‍ണമായും മേല്‍ക്കൂര പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികളും ബന്ധപ്പെട്ടവരും തയ്യാറാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."