കയര്‍ സഹകരണ സംഘം ബോര്‍ഡംഗങ്ങളും ഭരണസമിതിയും തമ്മില്‍ ഭിന്നത
മണ്ണഞ്ചേരി: കയര്‍ സഹകരണ സംഘത്തിന്റെ ഗോഡൗണിണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാല അനുവദിച്ചതിന്റെ പേരില്‍ ഭിന്നത.
സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തായി അറിയപ്പെടുന്ന മാരാരിക്കുളത്തെ സര്‍വോദയപുരത്താണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മദ്യശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന് സമീപം റേഷന്‍കടയും ഹോമിയോ ആശുപത്രിയുമുള്ളതാണ് എതിര്‍പ്പുയരാന്‍ പ്രധാനകാരണം.
മദ്യശാലയുടെ പ്രവര്‍ത്തനം മുന്‍കൂട്ടിയറിഞ്ഞ പ്രദേശത്തെ സ്ത്രീകള്‍ പ്രതിഷേധവുമായെത്തിയെങ്കിലും ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
വീണ്ടും പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നു കനത്ത പൊലിസ് കാവലിലാണ് മദ്യശാലയുടെ പ്രവര്‍ത്തനം. ഇതേ പഞ്ചായത്തില്‍തന്നെ വളവനാട് പ്രദേശത്ത് മൂന്നാഴ്ചയ്ക്കുമുമ്പ് ബിവറേജസിന്റെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇന്നലെ തുറന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലയ്ക്ക് ഇതുമായി ഒരു കിലോ മീറ്റര്‍ മാത്രമാണ് അകലം.
ജില്ലയില്‍ മദ്യവില്‍പ്പന ശാലയ്‌ക്കെതിരായ സ്ത്രീകളുടെ കൂട്ടായ്മകള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ സ്ത്രീ സൗഹൃദ ഗ്രാമത്തിലേക്കു രണ്ടാമത്തെ ഷോപ്പും തുടങ്ങാന്‍ പഞ്ചായത്ത് അധികൃതര്‍ പച്ചക്കൊടി കാട്ടിയത് ആശങ്കയോടെയാണ് കുടുംബശ്രീയിലെ പ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ കാണുന്നത്.
സി.പി.എം നിയന്ത്രണത്തിലുള്ള കയര്‍ സഹകരണസംഘംതന്നെ മദ്യശാലയ്ക്കായി തെരഞ്ഞടുത്തത് വിവാദമാകുകയാണ്. ഈ സംഘത്തിന്റെ ഡയറക്ട് ബോര്‍ഡില്‍ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും സി.പി.എം നേതൃത്വം ഇത്തരക്കാരെ നേരില്‍ കണ്ട് അനുനയിപ്പിക്കുകയായിരുന്നു.
കയര്‍ മേഖലയിലെ പ്രതിസന്ധിയിലൂടെ സംഘം കടക്കെണിയിലാണെന്നും മദ്യശാലയുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഒരുലക്ഷത്തിനടുത്തു രൂപ വാടകയിനത്തില്‍ കയര്‍സംഘത്തിനു ലഭിക്കുമെന്നും ഇതിലെ സഹകാരികളോട് നേതൃത്വം പറഞ്ഞതോടുകൂടിയാണ് എതിര്‍പ്പിന് അയവുവന്നത്.
ആലപ്പുഴ നഗരത്തില്‍ കോടതിപ്പാലത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പന ശാലയാണ് സര്‍വോദയപുരത്ത് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."