തെരഞ്ഞെടുപ്പിനായി കേഡര്‍ പ്രവര്‍ത്തന മാതൃക സ്വീകരിക്കാന്‍ തയ്യാറെടുത്ത് കേരളാ കോണ്‍ഗ്രസ്സ്
കോട്ടയം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഘടകങ്ങളെയും പ്രവര്‍ത്തകരേയും സുസജ്ജമാക്കാന്‍ കേരളാ കോണ്‍ഗ്രസ്സ് നേതൃയോഗം തീരുമാനമെടുത്തു. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കോട്ടയം ലോക്സഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് തന്നെയായിരിക്കും എന്ന ഉറപ്പ് ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി രൂപം നല്‍കിയത്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരളാ കോണ്‍ഗ്രസ്സ് ലോക്സഭാമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു. ജനാധിപത്യപാര്‍ട്ടികളുടെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്ഥമായി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് നേരിട്ടുള്ള ചുമതല പഞ്ചായത്ത് തലം വരെ നല്‍കിയുള്ള കേഡര്‍ പ്രവര്‍ത്തനമാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്. ഇതിനായി പാര്‍ട്ടിയുടെ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം ഉടന്‍ ചേരും. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും 23, 24 തീയതികളിലായി കണ്‍വന്‍ഷനുകള്‍ ചേരും തുടര്‍ന്ന് മണ്ഡലം നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ ഓഗസ്റ്റ് 10 ന് മുമ്പായി പൂര്‍ത്തീകരിക്കും. ഓഗസ്റ്റ് മാസത്തില്‍ തന്നെ ജില്ലാ ക്യാമ്പ് കൂടുന്നതിനും യോഗം തീരുമാമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."