HOME
DETAILS

മരടില്‍ 'എ' ഗ്രൂപ്പിനുള്ളില്‍ കലഹം; വൈസ് ചെയര്‍മാന്‍ രാജിവെച്ചു

  
backup
April 27 2017 | 20:04 PM

%e0%b4%ae%e0%b4%b0%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3



മരട്: നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എം.എം മണിക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ തനിക്കും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനുമെതിരെ കള്ളകേസ് കൊടുത്ത എ.എം ഷുക്കൂറിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ചാണ്  രാജിവെച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
     മരടിലെ നിര്‍മാണ മേഖലയിലെ തൊഴില്‍ തര്‍ക്കവുമായി  ബന്ധപ്പെട്ട് കരാറുകാരന്‍  എ.എം ഷുക്കൂറിനെ തടവില്‍ വച്ച് മര്‍ദ്ദിച്ചു എന്ന പരാതിയെ തുടര്‍ന്ന് മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവരെ ഒന്നും, രണ്ടും പ്രതികളാക്കി പോലിസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയി.ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഡി.സി.സി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ച ഇദ്ദേഹം നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത്  തുടരുകയായിരുന്നു. എ ഗ്രൂപ്പുകാരനായ ഇദ്ദേഹം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. ഇദ്ദേഹത്തേ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് എ ഗ്രൂപ്പ് കാരന്‍ തന്നെയായ ആര്‍.കെ സുരേഷ് ബാബുവിനാണ്  നിലവില്‍ പ്രസിഡന്റിന്റെ താല്‍കാലിക ചുമതല .എ ഗ്രൂപ്പില്‍ തന്നെയുള്ള ഏതാനും ചില പ്രാദേശിക നേതാക്കളാണ് തനിക്കെതിരെ കരുനീക്കങ്ങള്‍ നടത്തുന്നതെന്നും  അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി താന്‍ തുടരുമെന്നും നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയില്‍ കോണ്‍ഗ്രസ് വിമതരുടെ  പിന്തുണയോടെ കേവല ഭൂരിപക്ഷം നേടിയിട്ടും  ചെയര്‍പേഴ്‌സണ്‍ സ്ഥാനം നേടാന്‍   കോണ്‍ഗ്രസിന് കഴിയാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ മുപ്പത്തി മൂന്ന് അംഗ കൗണ്‍സിലില്‍  കോണ്‍ഗ്രസിനും എല്‍.ഡിഎഫിനും പതിനഞ്ച് വീതം സീറ്റാണ് ലഭിച്ചിരുന്നത്.
ഒരു സ്വതന്ത്രയും കോണ്‍ഗ്രസ് വിമതരായി രണ്ട് പേരും വിജയിച്ചിരുന്നു. ഒരു കോണ്‍ഗ്രസ് വിമതന്‍ യു.ഡി.എഫിനും സ്വതന്ത്ര എല്‍.ഡി.എഫിനും തുടക്കം മുതലേ പിന്തുണ നല്‍കിയിരുന്നു.എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്ന മറ്റൊരു കോണ്‍വിമതന്‍ ഇപ്പോള്‍ യു.ഡി.എഫ് പക്ഷത്ത് എത്തിയിട്ടുണ്ട്. പതിനേഴ് പേരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടിയിട്ടും ഭരണം നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല. എല്‍.ഡി.എഫ്. പിന്തുണക്കുന്ന സ്വതന്ത്ര ദിവ്യ അനില്‍ കുമാറാണ് നിലവില്‍ ചെയര്‍പേഴ്‌സണ്‍. മൂന്ന് സ്റ്റാന്റിഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും എല്‍.ഡി.എഫിനാണ്. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍. വിമതരുടെ നിലപാട് നിര്‍ണ്ണായകമാണ് .
കെ.പി.സി.സി നേരത്തേ ആവശ്യപ്പെട്ടത് പ്രകാരം ആന്റണി ആശാം പറമ്പന്‍ രാജിവെക്കുകയായിരുന്നുവെന്നും ,മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്‍.കെ സുരേഷ് ബാബു പറഞ്ഞു.ശുക്കൂര്‍  മുമ്പും പല കോണ്‍ഗ്രസ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നും പാര്‍ട്ടി ഇയാള്‍ക്ക്  വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും  ഐ.എന്‍.ടി.യു സി പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  17 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago