HOME
DETAILS

പറമ്പിക്കുളം മേഖലയില്‍ നാലിലൊന്ന് പേര്‍ക്ക് വോട്ടില്ല

  
backup
April 13 2019 | 07:04 AM

%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

പറമ്പിക്കുളം: പറമ്പിക്കുളത്തെ ഗോത്രവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പടെയുള്ള ജനവിഭാഗത്തിലെ നാലിലൊന്നുപേര്‍ ഇത്തവണ വോട്ടര്‍ പട്ടികയികയില്‍ നിന്നും പുറത്താണ്്. പതിനൊന്ന് കോളനികളിലായി 593 കുടുംബങ്ങളില്‍ 2034 പ്രായപൂര്‍ത്തിയായവരുണ്ടെങ്കിലും, വോട്ടര്‍പട്ടികയിലുള്ളത് 1511 പേര്‍ മാത്രമാണ്. അതായത് 526 പേര്‍ക്ക് (26%) വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയില്ല. വനംവകുപ്പിന്റെ പരിധിയില്‍ പൂപ്പാറ, കുരിയാര്‍കുറ്റി, സുങ്കം , എര്‍ത്ത് ഡാം, അഞ്ചാം കോളനി, കാടാസ് കോളനി, പി.എ.പി.കോളനി എന്നിങ്ങനെ ഏഴ് കോളനികളുണ്ട്. നെന്മാറ വനംവകുപ്പിന്റെ പരിധിയില്‍ അല്ലിമൂപ്പന്‍, മുപ്പതേക്കര്‍,കച്ചിത്തോട്, ഒറവന്‍പാടി എന്നിങ്ങനെ നാല് കോളനികളുമുണ്ട്. പതിനൊന്ന് കോളനികളിലായി 593 കുടുംബങ്ങള്‍ താമസിച്ചുവരുന്നു. കുട്ടികളും മുതിര്‍ന്നവരുമായി 2445 പേരാണ് താമസിച്ചുവരുന്നത്. ഇതില്‍ കുട്ടികളായ 411 പേരെ ഒഴിവാക്കിയാല്‍ 2034 പേരാണ് പതിനെട്ടുവയസ്സിന് മുകളിലുള്ളത്.  കുരിയാര്‍കുറ്റി,തൂണക്കടവ്, തേക്കടി,പറമ്പിക്കുളം എന്നിങ്ങനെ വനമേഖലയില്‍ നാല് ബൂത്തുകളാണുള്ളത്. ഇതില്‍ പറമ്പിക്കുളം ബൂത്തില്‍ 599 പേരും, കുരിയാര്‍കുറ്റി ബൂത്തില്‍ 179 പേരും, തൂണക്കടവ് ബൂത്തില്‍ 296 പേരും, തേക്കടി ബൂത്തില്‍ 477 പേരും കൂടി ആകെ 1511 പേര്‍ണ് അന്തിമ വോട്ടര്‍പട്ടികയിലുള്ളത്. ഇതില്‍ 738 സ്ത്രീകളും 773 പുരുഷമാരുമാണ്. ഓഫ് റോഡ് വാഹനങ്ങള്‍ ഉപയോഗിച്ച് മാത്രം എത്തിപ്പെടാന്‍ കഴിയുന്ന ഉള്‍കാട്ടിലെ പൂപ്പാറ,തേക്കടി, ഒറവന്‍പാടി പോലുള്ള ഇവിടെത്തെ കോളനിവാസികള്‍ മലയിറങ്ങിവന്ന് വോട്ട് രേഖപ്പെടുത്താന്‍ സാധ്യത വളരെക്കുറവാണ്.നൂറുകിലോമീറ്ററോളം ദൂരം സഞ്ചരിച്ച് തമിഴ്‌നാട്ടിലൂടെ എത്തി പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ കഴിയാത്തതാണ് ലിസ്റ്റില്‍നിന്നും ഇത്രയധികംപേര്‍ പുറത്താകാന്‍ കാരണം.
പറമ്പികുളത്തുകാര്‍ക്കായി ഒരു ദേശസാല്‍കൃത ബാങ്കും, കിടത്തി ചികിത്സ നടത്തുന്ന ആശുപത്രിയും സ്ഥാപിക്കുക എന്നതാണ് അവരുടെ മുന്നിലുള്ള തിരഞ്ഞെടുപ്പ് ആവശ്യം..
മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഈ മേഖലയിലെ പോളിംഗ് ശതമാനം വളരെ കുറവായിരുന്നു. ഇത്തവണത്തെ കനത്തചൂട് പറമ്പിക്കുളം മേഖലയിലും ബാധിച്ചുതുടങ്ങിയതിനാല്‍ ഉള്‍ക്കാട്ടില്‍നിന്നും പത്തും പതിനഞ്ചും കിലോമീറ്ററുകള്‍ സഞ്ചരിച്ച് വോട്ടിനായി പോകില്ലെന്നാണ് മിക്കവരും പറഞ്ഞത്. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സഹായിക്കാന്‍ എത്താത്തതും അതിനാല്‍ മുതിര്‍ന്ന എല്ലാര്‍ക്കും വോട്ടുചെയ്യാന്‍ കഴിയാത്തതിലും ചിലര്‍ വിഷമത്തിലുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസ്സിനു താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago