അല്പമാശ്വാസം, അതുപോലെ ആശങ്കയും, ഇന്ന് 702 പേര്‍ക്ക് കൊവിഡ്: 745 പേര്‍ക്ക് രോഗമുക്തി, 483 പേര്‍ക്ക് സമ്പര്‍ക്കം
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണത്തിലും സമ്പര്‍ക്കത്തിലും അല്പമാശ്വാസം. ഇന്ന് രോഗം ബാധിച്ചവരേക്കാള്‍ രോഗമുക്തിയുണ്ടായതും ആശ്വാസം പകരുന്നു. 702 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധിച്ചപ്പോള്‍ 745 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇതില്‍ ഉറവിടമറിയാത്തവര്‍ 35 ആണ്. വിദേശത്തുനിത്തെത്തിയ 75പേര്‍ക്കും മറ്റു സംസ്ഥാനത്തുനിന്നെത്തിയ 91 പേര്‍ക്കും രോഗബാധയുണ്ടായി.
ഇന്ന് 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട് സ്വദേശി മുഹമ്മദ് (61),കോട്ടയം സ്വദേശിയായ 85കാരന് ഔസാഫാണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ ബന്ധുക്കളായ റുഖിയാബിയും ഇവരുടെ മകള്‍ ഷാഹിദയും നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
സംസ്ഥാനത്ത് ഇതുവരേ 19722 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10054 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ജില്ലകളിലെ പോസറ്റീവ് കേസുകള്‍ ഇങ്ങനെയാണ്. തിരുവനന്തപുരം 161, കൊല്ലം 22, പത്തനംതിട്ട 17, ആലപ്പുഴ 30, കോട്ടയം 59, എറണാകുളം 15, ഇടുക്കി 70, തൃശൂര്‍ 40, പാലക്കാട് 41, മലപ്പുറം 86, കോഴിക്കോട് 68, കണ്ണൂര്‍ 38, കാസര്‍കോട് 38 വയനാട് 17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."