HOME
DETAILS

അനധികൃത തട്ടുകടകള്‍ക്കും പാര്‍ക്കിംഗിനുമെതിരെ കര്‍ശന നടപടി: മന്ത്രി ജി. സുധാകരന്‍

  
backup
July 14 2018 | 20:07 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കോട്ടയം : റോഡിലെ അനധികൃത പാര്‍ക്കിംഗിനും തട്ടുകടകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിനായി പോലീസ്, റവന്യൂ, പി.ഡബ്ല്യു.ഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 

മൂന്ന് കോടി രൂപ ചെലവില്‍ ലോക ബാങ്കിന്റെ സഹായത്തോടെ നിര്‍മ്മിച്ച നീലിമംഗലം പുതിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികള്‍ ചെലവാക്കി റോഡ് നിര്‍മ്മിക്കുകയും അപരിഷ്‌കൃതമായ രീതിയില്‍ ആ റോഡില്‍ മൂന്നും നാലും ദിവസം യാതൊരു അനുമതിയുമില്ലാതെ ഭാരവാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് വാഹനങ്ങളുടെ ശ്മശാനമാക്കി മാറ്റുകയും ചെയ്യുന്നത് അനുവദിക്കാനാവില്ല. നിര്‍മ്മിക്കുന്ന റോഡുകളെ സംരക്ഷിക്കേണ്ടത് പൗരന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളുടെയും പത്രവാര്‍ത്തകളും അതു സംബന്ധിച്ച റിപ്പോര്‍ട്ടുകളും സഹിതമാണ് അദ്ദേഹം എത്തിയത്. കോടിമത പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന രണ്ട് വീട്ടുകാരെ എത്രയും വേഗം പുനരധിവസിപ്പിച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. 27 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലാ സമാന്തര റോഡില്‍ മണ്ണു നീക്കം ചെയ്യുമ്പോള്‍ കണ്ടെത്തിയ പാറകള്‍ നീക്കം ചെയ്യാന്‍ കാലതാമസം നേരിട്ടത് പരിഹരിച്ച് പണി പുനരാരംഭിക്കും. ഈരയില്‍ക്കടവ്- മണിപ്പുഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക തടസവും ഉടന്‍ പരിഹരിക്കും. കോട്ടയത്തെ നിര്‍മ്മാണം നടക്കുന്നതും നടപടി സ്വീകരിക്കേണ്ടതുമായ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ സംബന്ധിച്ച അടിയന്തര അവലോകന യോഗം ഉടന്‍ ചേരുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. കെ. സൂരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. എക്‌സിക്യൂട്ടീവ്് എഞ്ചിനീയര്‍ രാകേഷ് സി റിപ്പോര്‍ട്ടവതരിപ്പിച്ചു. മുന്‍.എം.എല്‍.എ വി.എന്‍ വാസവന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, കൗണ്‍സിലര്‍മാരായ പി. പി. ചന്ദ്രകുമാര്‍, എം. ഇ. റെജിമോന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  12 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  18 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  37 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago