നിയാസിന്റെ വിളി കാത്തുനിന്നവര്‍ക്ക് എത്തിയത് ദുരന്തവാര്‍ത്ത
ഉരുവച്ചാല്‍: നിയാസ്‌ന്റെ വിളികാത്തു നിന്നവര്‍ക്ക് എത്തിയത് ദുരന്തവാര്‍ത്ത.
ദുബൈയില്‍ അപകടത്തില്‍ മരിച്ച നിയാസിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച് കബറടക്കി. ഉരുവച്ചാല്‍ കരേറ്റ പൊരുന്നലില്‍ കുഞ്ഞികണ്ണോത്ത് വീട്ടില്‍ മംഗലാട്ട് നിയാസിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളം വഴി ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു.
മൃതദേഹം ഒരു നോക്ക് കാണാന്‍ കനത്ത മഴ വകവെക്കാതെ രാത്രി വൈകിയും വന്‍ ജനക്കൂട്ടമായിരുന്നു കരേറ്റയിലെ കണ്ണോത്ത് വീട്ടിലേക്ക് ഒഴുകി എത്തിയത്.
പുലര്‍ച്ചെ നാലുമണിയോടെ മെരുവമ്പായി മഖാം ഖബര്‍സ്ഥാനിലാണ് കബറടക്കിയത്. അടുത്തിടെയാണ് നിയാസിന്റെ മാതാവ് മരണപ്പെട്ടത്. ദു:ഖം വിട്ടുമാറും മുമ്പേ നിയാസിന്റെ അപകട മരണം കുടുംബത്തെ തളര്‍ത്തി.
ദുബൈയില്‍ജോലി ചെയ്യുന്ന നിയാസിനെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതായതോടെ യാണ് മൂന്ന് ദിവസം ദുബായിലുള്ള ബന്ധുക്കള്‍ ദുബായി പൊലിസില്‍ പരാതി നല്‍കിയത്. പൊലിസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിയാസികെïെത്താന്‍ കഴിഞ്ഞില്ല.
നിയാസിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടെകിലും സ്വിച്ച് ഓഫ് ആയിരുന്നു.
ഒടുവില്‍ 29ന് ദുബൈയില്‍ ഉïായ അപകടത്തിന്റെ ദൃശ്യം പൊലിസ് സി.സി ടി.വി പരിശോധിക്കുകയും അപകട ദൃശ്യത്തില്‍ നിയാസ് ഉïോ എന്ന് ബന്ധുക്കളോട് തിരിച്ചറിയാന്‍ ആവശ്യപ്പെട്ടതോടെയാണ് നിയാസ് അപകടത്തില്‍ പെട്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.
ഇതോടെ മോര്‍ച്ചറിയില്‍ സൂക്ഷി മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോള്‍ നിയാസിന്റെ മൃതദേഹം കïെത്തി.
നാട്ടിലെത്തിക്കാന്‍ വേï മതിയായ രേഖകള്‍ പെട്ടെന്ന് തന്നെ ബന്ധപ്പെട്ടവര്‍ തയാറാക്കിയാണ് നാട്ടില്‍ എത്തിച്ചത്.
ദിവസവും വീട്ടിലേക്കും സുഹൃത്തുക്കളെയും ഫോണ്‍ വിളിക്കുകയും വാട് സപ്പില്‍ മെസേജ് അയക്കാറുïായിരുന്ന നിയാസിന്റെ 10 ദിവസത്തോളം ഒരു വിവരവും ഇല്ലാത്തതായതോടെയാണ് ദുബൈയില്‍ ജോലി ചെയ്യുന്ന സഹോദരന്‍നിഷാദിനെ നാട്ടില്‍ നിന്നും വിവരം അറിയിച്ചത്. നിയാസ് സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."