HOME
DETAILS
MAL
മീനച്ചിലാറിന്റെ തീരമിടിഞ്ഞ് അപകടാവസ്ഥയിലായ വീടുകള്‍ സംരക്ഷിക്കാന്‍ നടപടി
backup
July 17 2016 | 22:07 PM
ഈരാറ്റുപേട്ട: മീനച്ചിലാറ്റിന്റെ തീരമിടിഞ്ഞ് അപകടാവസ്ഥയിലായ വീടുകള്‍ സംരക്ഷിക്കുന്നതിന് തീരത്ത് താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
തീരത്തിനോടു ചേര്‍ന്ന് കരിങ്കല്ലിട്ട് വെള്ളത്തിന്റെ ഗതി മാറ്റിവിടുന്ന പണികളാണ് ആരംഭിച്ചത്.
അരുവിത്തുറ കോളജ് ജങ്ഷനില്‍ പുതിയതായി പണിയുന്ന പാലത്തിനു സമീപമുള്ള പേഴുങ്കാട്ടില്‍ ഓമനക്കുട്ടന്, കരീത്തറ അപ്പച്ചന് എന്നിവരുടെ വീടുകളാണ് ശക്തമായ വെള്ളമൊഴുക്കില്‍ തീരമിടിഞ്ഞ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയെത്തുടര്‍ന്ന് വീടുകളുടെ നില വഷളായിരുന്നു.
നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഒരാഴ്ചത്തേയ്ക്ക് നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."