HOME
DETAILS
MAL
എം.എം മണിയുടെ രാജി; യു.ഡി.എഫ് പ്രകടനം നടത്തി
backup
April 27 2017 | 20:04 PM
കളമശേരി:സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം മണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കളമശേരി നിയോജക മണ്ഡലം കമ്മിറ്റി കളമശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇടപ്പള്ളി ടോളില്‍ നിന്ന് ആരംഭിച്ച പ്രകടനം സൗത്ത് കളമശേരിയില്‍ സമാപിച്ചു.ഡി.സി.സി. സെക്രട്ടറിമാരായ ജോസഫ് ആന്റണി, ലിസി ജോര്‍ജ്, കെ.വി. പോള്‍, കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍,അബ്ദുള്‍ അസീസ്,അഷ്റഫ് മൂപ്പന്, എ.കെ. ബഷീര്‍,എം.എ. കലേശന്, വി.കെ.ഷാനവാസ്, മുഹമ്മദ് കുഞ്ഞ് വെള്ളക്കല്‍, റഷീദ് താനത്ത്, ഷാജഹാന്, ടി.എ. അബ്ദുള്‍ സലാം, പി.എം. നജീബ്, അബ്ദുള്‍ ഖാദര്‍ തീനാടന്, ഉമ്മച്ചന്, മാര്ട്ടിന് തായങ്കേരി തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."