വിജയങ്ങള്‍ കൈവരിച്ച് സൗജന്യ പി.എസ്.സി പരിശീലനം
മണ്ണാര്‍ക്കാട്: പൊലിസ് സ്റ്റേഷനില്‍ നടന്ന സൗജന്യ പി.എസ്.സി പരിശീലനത്തിലൂടെ പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ജയിച്ച് ഒന്‍പതുപേര്‍ ഷോര്‍ട് ലിസ്റ്റില്‍ ഇടം നേടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഇനി ശാരീരിക പരീക്ഷയും വൈദ്യ പരിശോധനയും പൂര്‍ത്തീകരിച്ചാല്‍ ഇവര്‍ നിയമനത്തിന് അര്‍ഹരാകും. വിമന്‍ പൊലിസ് ടെസ്റ്റിലും രണ്ട് പേര്‍ വിജയിച്ചു.
കൂടാതെ ഒരു പഠിതാവ് റെയില്‍വേ നടത്തിയ ലോക്കോ പൈലറ്റ് പരീക്ഷയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇനി സൈക്കോ ടെസ്റ്റ് കൂടി തരണം ചെയ്താല്‍ നിയമനാര്‍ഹത നേടും. 2016 ഡിസംബറില്‍ അന്നത്തെ സി.ഐ ആയിരുന്ന ഹിദായത്തുള്ള മാമ്പ്രയാണ് ഇത്തരം ഒരു പരിശീലനം എന്ന ആശയം മുന്നോട്ടുവച്ചത്. അന്നത്തെ എസ്.ഐ ഷിജു എബ്രഹാം, എ.എസ്.ഐ മണികണ്ഠന്‍, സിവില്‍ പൊലിസ് ഉദ്യോഗസ്ഥനായ റഫീക്ക് എന്നിവര്‍ ഇതിന്റെ വിജയത്തിനായി ശ്രമിച്ചു.. ഒപ്പം ഫ്രണ്ട്‌സ് പോലീസ് പ്രസിഡന്റ് അഷറഫ് മാളിക്കുന്ന്, ഫ്രണ്ട്‌സ് പോലീസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും വലിയ പങ്ക് വഹിച്ചു. തുടര്‍ന്നു വന്ന ഇപ്പോഴെത്തെ സി.ഐ ഫര്‍ഷാദ്, എസ്.ഐ വിപിന്‍ വേണുഗോപാല്‍, ഇപ്പോഴത്തെ എസ്.ഐ അരുണ്‍കുമാര്‍, അയിരുന്ന രമേഷ് എന്നിവരും ഈ പരിശീലനത്തിന്റെ ചാര്‍ജ് ഓഫിസര്‍ആയ സിവില്‍ പൊലിസ് ഉദ്യോഗസ്ഥ അമ്പിളി എന്നിവര്‍ ഈ പരിശീലന ക്ലാസിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തപ്പോള്‍ ഇതുവരെയായി പരിശീലനത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് ജോലി ലഭിച്ചു.
ഇരുപത്തിയെട്ടോളം പേര്‍ വിവിധ റാങ്ക് ലിസ്റ്റില്‍ ഇടം കണ്ടെത്തുകയും ചെയ്തു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍ അധ്യാപകനായ കൃഷ്ണ കുമാര്‍ മാഷാണ് എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന ഈ പരിശീലന ക്ലാസുകള്‍ നയിക്കുന്നതിന്റെ ചുമതല വഹിച്ചത്. കൂടാതെ ജയില്‍ സൂപ്രണ്ട് മന്‍സൂര്‍ അലി, ഫയര്‍മാന്‍ നാസര്‍, അധ്യാപകരായ മുഹമ്മദ് ഫിറോസ്, ശിവപ്രസാദ് എന്നിവരും ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ ക്ലാസെടുക്കാന്‍ മുന്നോട്ടുവന്നു.
ഇവിടുത്തെ പരിശീലനം മികച്ചതാക്കാന്‍ മണ്ണാര്‍ക്കാടിന്റെ സാമൂഹിക രംഗത്ത് മികച്ച സംഭാവന നല്‍കി കൊണ്ടിരിക്കുന്ന ഡോ. കമ്മാപ്പ ഒരു എല്‍.സി.ഡി പ്രൊജക്ടര്‍ ഇവിടുത്തെ ഉദ്യോഗാര്‍ഥികള്‍ക്കായി നല്‍കി. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തിനായ് ഈ പരിശീലന ക്ലാസ് എല്ലാ ദിവസവും കംമ്പയിന്‍ സ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."