HOME
DETAILS
MAL
വിളിച്ചോളൂ..പക്ഷേ..; രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ നിബന്ധനകളോടെ ഗവര്‍ണറുടെ അനുമതി
backup
July 27 2020 | 14:07 PM
ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിബന്ധനകളോടെ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി. വിശ്വാസ വോട്ടെടുപ്പ് നടത്താനാണോ സഭാ സമ്മേളനം എന്ന് ഗവര്ഡണര് ചോദിച്ചു. മഹാമാരിക്കാലത്ത് ഷോര്‍ട്ട് നോട്ടിസില്‍ സമ്മേളനം നടത്താനാവില്ലെന്നും 21ദിവസത്തെ നോട്ടിസ് നല്‍കണമെന്നും അവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമ്മേളനം നടത്താന്‍ കഴിയുമോ എന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്ര മുഖ്യന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടു. അതേസമയം നിയമസഭ സമ്മേളനം വിളിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം അടിസ്ഥാരഹിതമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."