ഹോട്ടല്‍ ഭക്ഷണത്തില്‍ ജീവനോടെ പുഴു: ഞായറാഴ്ച പരിശോധനയില്ലെന്ന് അധികൃതര്‍
കോട്ടയം: ഹോട്ടല്‍ ഭക്ഷണത്തില്‍ ജീവനോടെ പുഴുവിനെ ലഭിച്ചു.
സംഭവം നഗരസഭ അധികൃതരെ വിവരം അറിയിച്ചെങ്കിലും ഞായറാഴ്ച ആയതിനാല്‍ റെയ്ഡ് നടത്തേണ്ട ഉദ്യോഗസ്ഥര്‍ അവധിയിലാണെന്നും ഇന്നു നടപടി സ്വകീരിക്കാമെന്നുമായിരുന്നു മറുപടി .
ചേര്‍ത്തല സ്വദേശികളായ കുന്നേവെളി കെ.കെ. മിനി, മകന് അരുണ്‍ ബാബു എന്നിവര്‍ക്കാണു കോട്ടയം ചന്തക്കവലയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന അക്ഷയ ഹോട്ടലിലെ ഭക്ഷണത്തില്‍നിന്നു പുഴുവിനെ ലഭിച്ചത്.
ഇന്നലെ രാവിലെ ഭക്ഷണം കഴിക്കാനായെത്തിയ ഇരുവരും അപ്പത്തിന് ഓര്‍ഡര്‍ നല്കി. കൂടുതല്‍ താമസിയാതെ ചഡ്നി ഉള്‍പ്പെടെ രണ്ട് അപ്പം ലഭിച്ചു. അരുണിനു ലഭിച്ച അപ്പത്തിലേയ്ക്ക് ചഡ്നി ഒഴിക്കുന്നതിനിടെ പുഴു പൊങ്ങിവരികയായിരുന്നു. ഇതോടെ മറ്റ് ഉപഭോക്താക്കളോട് ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്നും ഭക്ഷണം കഴിക്കരുതെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്നു ഹോട്ടല്‍ നടത്തിപ്പുകാരോട് സംഭവം വിശദീകരിക്കുകയും ഭക്ഷണം മറ്റുള്ളവര്‍ക്കു നല്‍കരുതെന്നും ആവശ്യപ്പെട്ടു.
ഒത്തുതീര്‍പ്പിനു തയ്യാറാകണമെന്നും സംഭവം വിവാദമാക്കരുതെന്നുമായിരുന്നു നടത്തിപ്പുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."