തെറ്റായ റിപ്പോര്‍ട്ട്: ചികിത്സാസഹായം നിഷേധിച്ചതായി പരാതി
അരിമ്പൂര്‍: നിര്‍ധനായ ഹൃദ്രോഗിക്ക് അരിമ്പൂര്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ തെറ്റായ റിപ്പോര്‍ട്ട് പ്രകാരം ചികിത്സാ സഹായം നിഷേധിച്ചതായി പരാതി.
അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ താമസക്കാരനായ എടക്കളത്തൂര്‍ വീട്ടില്‍ തോമസ് (70) നാണ് ചികിത്സാ സഹായം നിഷേധിച്ചത്.
86 വയസുള്ള അവിവാഹിതയും രോഗിയുമായ സഹോദരി മേരിയും, ഭാര്യ എല്‍സിയും ഉള്‍പ്പെടുന്നതാണ് തോമസിന്റ കുടുംബം. ഡ്രൈവറായിരുന്ന തോമസ് ഒരു വര്‍ഷമായി ഹൃദ്രോഗിയായതിനാല്‍ തൊഴിലിനൊന്നും പോകുന്നില്ല.
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മെഡിക്കല്‍ കോളജിലെ ചികിത്സാ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി മാത്രം സാക്ഷിപത്രം ആവശ്യപ്പെട്ട തോമസിനാണ് ഈ കുടുംബവുമായി ബന്ധപെടാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടായി നല്കി ചികിത്സാസഹായം നിഷേധിച്ചതെന്ന് അന്തിക്കാട് ബ്ലോക്ക് ക്ഷേമകാര്യ ചെയര്മാന് കെ.എല്‍ ജോസ് പറഞ്ഞു.
ഇതുമായി ബന്ധപെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതായും ജോസ് പറഞ്ഞു.
വിവാഹം കഴിഞ്ഞ് പോയ മകളുടെയും, മരുമകന്റെയും വരുമാനം ചൂണ്ടികാട്ടിയാണ് നിര്‍ധന കുടുംബത്തിന് ചികിത്സാ ആനുകൂല്യം നിഷേധിച്ചത്. ഈ ഉദ്യോഗസ്ഥയെ കുറിച്ച് മുന്നും നിരവധി പരാതികളുള്ളതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."