റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു
തലയോലപ്പറമ്പ്: അടിയം ചാലിലെ സൂയിസ് വാല്‍വ് തുറക്കാന്‍ വെട്ടിപൊളിച്ച റോഡ് ഒരു വര്‍ഷമായിട്ടും നന്നാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡിന്റെ പകുതിയിലധികം ഭാഗവും ഇല്ലാതായത് അപകട സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തലയോലപ്പറമ്പ് പഞ്ചായത്തിനുസമീപം ചന്തപ്പാലം-അടിയം റോഡാണ് വെട്ടിപൊളിച്ചത്.
മണ്ണും ചെളിയും നിറഞ്ഞ് കരിക്കനാലില്‍ ചന്തപ്പാലത്തിന് സമീപമുള്ള വാല്‍വ് അടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷകാലത്ത് ശക്തമായ മഴയില്‍ അടിയം പ്രദേശത്തെ 250 കുടുംബങ്ങള്‍ ആഴ്ചകളോളം വെള്ളത്തിലായിരുന്നു.
കൃഷിക്കുള്‍പ്പെടെയുള്ള നിരവധി നാശനഷ്ടങ്ങള്‍ക്കും ഇത് കാരണമായി. തുടര്‍ന്ന് ജില്ലാകളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ഏതുവിധേനയും വെള്ളകെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റോഡിനു കുറുകെ വെട്ടിപൊളിച്ച് ദിവസങ്ങളുടെ അക്ഷീണ പ്രയത്‌നത്തിലൂടെയാണ് അടഞ്ഞ വാല്‍വ് തുറന്ന് വെള്ളം കുറുന്തറപ്പുഴയിലേയ്ക്ക് ഒഴുക്കാനായത്. ഇതോടെ വെള്ളകെട്ടിന് താല്‍ക്കാലിക പരിഹാരമായി.
നൂറുകണക്കിന് വാഹനങ്ങളും സൈക്കിളിലും കാല്‍നടയായും നിരവധി സ്‌കൂള്‍ കുട്ടികളും ദിവസേന കടന്നുപോകുന്ന വഴിയാണിത്. നിരപ്പായ ഈ റോഡിലെ ഗര്‍ത്തമായി കിടക്കുന്ന ഭാഗത്തെത്തിയാല്‍ മാത്രമേ ഇവിടെ റോഡ് തകര്‍ന്ന് കിടക്കുന്ന വിവരം ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയു. ഇത് അപകടം ക്ഷണിച്ച് വരുത്താനുള്ള സാധ്യതയേറെയാണ്.
പൊളിച്ച ഭാഗത്ത് വാല്‍വിന് നീളം കൂട്ടി റോഡ് നന്നാക്കിയില്ലങ്കില്‍ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞുവീണ് വീണ്ടും അടയാന്‍ സാധ്യതയുണ്ട.് ഇത് വീണ്ടും ദുരിതത്തിലാക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിയം ഭാഗത്തെ വെള്ളകെട്ട് ഒഴിവാക്കി ഗതാഗതം പുന:സ്ഥാപിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."