വിഷുവിനെ വരവേല്‍ക്കാന്‍ പടക്കവിപണി സജീവം
അന്തിക്കാട്: വിഷുവിനെ വരവേല്‍ക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ പടക്ക വിപണി സജീവമായി. മാനത്ത് വര്‍ണ വിസ്മയം തീര്‍ക്കാന്‍ ലോലിപോപ്പ് മുതല്‍ ചാക്ക്‌റ ഗോള്‍ഡ് വരെ വിപണിയിലെത്തിയിട്ടുണ്ട്.
60 വര്‍ണങ്ങളില്‍ വിരിയുന്ന ഷോട്ട്‌സും 30 വര്‍ണങ്ങളില്‍ വിരിയുന്ന ഇമാക്‌സും വിപണയിലെ മിന്നും താരങ്ങളാണ്. കൂടാതെ ട്രീറ്റും വൈറ്റ് ഹൗസുമെല്ലാം പടക്ക വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മേശ പൂക്കളില്‍ കിക്ക് ഫയര്‍, ലൗ ഫയര്‍, സൂപ്പര്‍ ഫയര്‍, സ്റ്റാര്‍ ഫയര്‍ എന്നിവയെല്ലാം വിപണിയില്‍ സുലഭമാണ്.
കൂടാതെ ലാത്തിരി, കമ്പിത്തിരി, മത്താപ്പൂ, തലചക്രം, ഓലപ്പടക്കം എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പടക്ക കച്ചവടം പൊടിപൊടിക്കുകയാണ്.അന്തിക്കാട് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ കീഴിലാണ് പ്രധാനമായും പടക്ക ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചന്തയായതിനാല്‍ വിലയില്‍ ഗണ്യമായ കുറവും ഉണ്ട്. വിലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."