കൊവിഡ്: വീടുകളില്‍ ചികിത്സാ സൗകര്യം, പഠിക്കാന്‍ ആരോഗ്യ വകുപ്പിനു നിര്‍ദേശം
തിരുവനന്തപുരം: ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും വീടുകളില്‍ തന്നെ ചികിത്സാ സൗകര്യമൊരുക്കാനുള്ള നിര്‍ദേശത്തെക്കുറിച്ച് പഠിച്ച് പ്രോട്ടോക്കോള്‍ തയാറാക്കാന്‍ ആരോഗ്യ വകുപ്പിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുളളവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കുമ്പോള്‍ അവര്‍ക്കു കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. പലയിടങ്ങളിലായി വീടുകളില്‍ കഴിയുന്നവരെയെല്ലാം നേരില്‍ കണ്ട് പരിശോധിക്കുക എളുപ്പമുളള കാര്യമല്ല. ഇതിനായി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കേണ്ടിയും വരും. ഏതു രീതിയില്‍ ചികിത്സാ സൗകര്യമൊരുക്കാം എന്നതിനെക്കുറിച്ച് പ്രോട്ടോക്കോള്‍ തയാറാക്കാനാണ് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയത്.
രോഗം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരെ വീടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചേക്കും. ഇതിനോടു സഹകരിക്കാമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."