വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് എത്തി
ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ചെങ്ങന്നൂരില്‍ അപകടത്തില്‍ മരിച്ച ആലപ്പുഴ സിവ്യൂ വാര്‍ഡിലെ പുതുവല്‍ പുരയിടത്തില്‍ ഇ.വൈ ബാബു, സജീവ്, പള്ളിപ്പുരയിടത്തില്‍ ആസാദ്, ബാബു കോയ എന്നിവരുടെ വീടുകളില്‍ എത്തിയത്. മരിച്ച സഹോദരങ്ങളായ ബാബുവിന്റെയും സജീവിന്റെയും വീട്ടിലാണ് ആദ്യം എത്തിയത്.
ഇരുവരുടേയും ഭാര്യമാരേയും മാതാവ് സുഹ്റ ബീവിയേയും ആശ്വസിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കണമെന്നും അതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ചെന്നിത്തല പറഞ്ഞു. പിന്നീട് ബാബു കോയ, ആസാദ് എന്നിവരുടെ വീടുകളിലെത്തി ഇരുവരുടേയും ഭാര്യമാരോടും കുട്ടികളോടും വിശേഷങ്ങള്‍ തിരക്കുകയും സര്‍ക്കാര്‍ തലത്തില്‍ സഹായത്തിനായി ഉടന്‍ കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ എ. ഷുക്കൂര്‍ കൗണ്‍സിലര്‍മാരായ കരോളിന് പീറ്റര്‍, ബഷീര്‍ കോയാ പറമ്പില്‍, ബേബി ലൂയീസ്, എം.കെ നിസാര്‍, നേതാക്കളായ സിറിയക് ജേക്കബ്, എ. കബീര്‍, അജയകുമാര്‍, പി.ടി സിയാദ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."