കോട്ടയം, പരിയാരം മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പെടെ നിരീക്ഷത്തില്‍, വാര്‍ഡുകള്‍ അടച്ചിടും; ആശങ്ക വിടാതെ കേരളം
കോട്ടയം/കണ്ണൂര്‍: സംസ്ഥാനം കൂടുതല്‍ ഭീതിദമായ അവസ്ഥയിലേക്ക്. ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നവരുടേയും മരിക്കുന്നവരുടേയും വര്‍ധനവാണ് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നത്.
കോട്ടയത്ത് ഏറ്റുമാനൂരില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്. ആന്‍ിജന്‍ പരിശോധനയില്‍ 47പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 55 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലും 8 രോഗികള്‍ ഉള്‍പെടെ11 പേര്‍ നിരീക്ഷണത്തിലാണ്. മൂന്നു പേര്‍ കൂട്ടിരിപ്പുകാരാണ്. സമ്പര്‍ക്കമുണ്ടായ വാര്‍ഡുകള്‍ വ്യാഴാഴ്ച വരെ അടച്ചിടും. ജനറല്‍ ഒ.പി, ഓപറേഷന്‍ തിയേറ്റര്‍ എന്നിവയും അടച്ചിടും.
കാസര്‍കോട് കൊവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാലുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 60ല്‍ അധികം തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇതില്‍ ഇതരസംസ്ഥാനക്കാരും ഉള്‍പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."