തിരഞ്ഞെടുപ്പ് ചട്ടം തങ്ങള്‍ക്കു ബാധകമല്ല, ശബരിമല വിഷയം ജനങ്ങളിലെത്തിക്കുമെന്ന് ശബരിമല കര്‍മസമിതി പരാതിയുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശബരിമലയിലെ യുവതീ പ്രവേശം സജീവമാക്കി മുന്നോട്ടു നീങ്ങുന്ന ശബരിമല കര്‍മസമിതിക്കെതിരേ എല്‍.ഡി.എഫ് രംഗത്ത്.
ശബരിമല ചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ശബരിമല കര്‍മസമിതിയുടെ നിലപാട്. തങ്ങളുടേതൊരു രാഷ്ട്രീയപ്പാര്‍ട്ടിയല്ല, പ്രസ്ഥാനവുമല്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പെരുമാറ്റചട്ടം ബാധകമല്ലെന്നുമാണ് കര്‍മസമിതിയുടെ ഭാരവാഹികളുടെ വാദം. ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത് സ്വാമി ചിദാനന്ദപുരിയാണ്.
മണ്ഡലമേതായാലും കഴിഞ്ഞ മണ്ഡലകാലത്തെ മറക്കരുതെന്ന് ഓര്‍മപ്പെടുത്തുകയാണ് കര്‍മസമിതി. ഈ ആവശ്യം ഉയര്‍ത്തി പലയിടത്തും ബാനറുകള്‍ തൂക്കി. വീടുകള്‍ കയറി നോട്ടിസ് വിതരണം ചെയ്തു. അതിനുശേഷമാണ് നാമജപവുമായി തെരുവിലിറങ്ങുന്നത്.
ശബരിമലയിലെ യുവതീ പ്രവേശം ജനങ്ങളെ ഓര്‍മപ്പെടുത്താതിരിക്കാനാവില്ല. അതിനാണ് ധര്‍ണ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സമിതിയുടെ പിന്നിലുള്ളത് ആര്‍.എസ്.എസാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായി പിന്തുണ നല്‍കിയിരിക്കുകയാണ് അവര്‍. അയ്യപ്പ സേവാ സമാജവും അവര്‍ക്കൊപ്പമുണ്ട്. നാമജപത്തിനെതിരേ പരാതി നല്‍കുമെന്നുമാണ് എല്‍.ഡി.എഫ് നേതൃത്വം അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."