HOME
DETAILS
MAL
ഇനി ഓടിവരും കെ.എസ്.ആര്.ടി.സിയുടെ ഫുഡ് ട്രക്കുകള്‍
backup
July 28 2020 | 03:07 AM
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് വന്‍ പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്.ടി.സി വരുമാനം കണ്ടെത്താന്‍ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ബസുകള്‍ ഭക്ഷണശാലകള്‍ ആക്കുന്നു.
രൂപമാറ്റം വരുത്തിയ ബസ്, ട്രക്ക് എന്നിവയില്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വഴിയോര ഹോട്ടലുകളുടെ മാതൃകയിലാണ് കെ.എസ്.ആര്.ടി.സിയുടെ ഫുഡ് ട്രക്കുകള്‍ വരുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇത് ലഭിക്കുന്ന മുറയ്ക്ക് ബസ് സ്റ്റാന്‍ഡുകള്‍ക്ക് പുറത്തും കെ.എസ്.ആര്.ടി.സി ഫുഡ് ട്രക്കുകള്‍ നിരക്കും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."