ഒളികാമറാ വിവാദം അന്വേഷണം അവസാനഘട്ടത്തിലേക്ക്, ചാനല്‍ സംഘത്തിന്റെ മൊഴി രേഖപ്പെടുത്തി
ന്യുഡല്‍ഹി: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ ചാനല്‍ സംഘത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. ചാനല്‍ ഓഫീസിലെത്തിയാണ് സംഘത്തില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കെടുത്ത റിപ്പോര്‍ട്ടറുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. തനിക്കെതിരെ ഗൂഡാലോന നടന്നെന്ന് കാണിച്ച് രാഘവന്‍ പരാതി നല്‍കിയിരുന്നു. രാഘവനെതിരെ എല്‍.ഡി.എഫ് മറ്റൊരു പരാതിയും നല്‍കിയിരുന്നു. ഈ രണ്ടു പരാതിയിലുമാണ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.
മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ ചാനല്‍ സംഘം തന്നെ സമീപിച്ചിരുന്നെന്നും ഇതിനിടയില്‍ തെരഞ്ഞെടുപ്പും ചര്‍ച്ചയായെന്നും രാഘവന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി.വി 9 ഭാരത് വര്‍ഷിന്റെ മേധാവികളുടെയും അന്ന് രാഘവനെ സമീപിച്ച സംഘത്തിന്റെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടി വരും. എന്നാല്‍ അതിന് മുന്‍പ് തന്നെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണസംഘം സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."