വിഷന്‍ കൂറ്റനാടിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃക
കൂറ്റനാട് :രണ്ടു കിഡ്നിയും തകരാറില്‍ ആയി ചികില്‍സയില്‍ കഴിയുന്ന കരിമ്പ പാലക്കപീടിക സ്വദേശി കമറുദ്ധീന്‍ തുടര്‍ ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറുന്ന വേളയിലാണ് കൂറ്റനാടിന്റെയും പരിസര പ്രദേശങ്ങളിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക വിഷയങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ വിഷന്‍ കൂറ്റനാടിന്റെ പ്രവര്‍ത്തകര്‍ കമറുദീനെ തേടിയെത്തുന്നത് .ഭാര്യയും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളോടൊപ്പം സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ഒരു ചെറിയ വീട്ടില്‍ കഴിയുന്ന കമറുദീനെ നേരില്‍ കണ്ടു. സ്വദേശത്തും വിദേശത്തുമുള്ള വിഷന്‍ കൂറ്റനാടിന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വരൂപിച്ച 50,000 രൂപ കൂറ്റനാട് കേന്ദ്ര മഹല്ല് പ്രസിഡന്റ് എ. വി. മുഹമ്മദ്,കൂറ്റനാട് ടൗണ്‍ മസ്ജിദ് പ്രസിഡന്റ് കെ.വി.സലാം ഹാജി, എന്നിവര്‍ ചേര്‍ന്ന് കമറുദ്ധീന്‍ കൈമാറി . വിഷന്‍ പ്രവര്‍ത്തകരായ പിവി അഷറഫ്, നബീല്‍ കൂറ്റനാട്, നൗഷാദ് കൂറ്റനാട്, വാര്‍ഡ് മെമ്പര്‍മാരായ ഫൈസല്‍ മാസ്റ്റര്‍, കോയക്കുട്ടി എന്നിവരും ചികിത്സ സമിതിയുടെ ഭാരവാഹികള്‍ ആയ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍, പിസി കുഞ്ഞിപ്പ, എ.വി. ബഷീര്‍, പാദുക നൗഷാദ് സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."