HOME
DETAILS
MAL
മലയോര റോഡുകള്‍ക്ക് മഴക്കാലം കഷ്ടകാലം: ചെറുപുഴ പഞ്ചായത്ത് ബസ് സ്റ്റാന്റ് ചെളിക്കുളം
backup
July 14 2018 | 21:07 PM
ചെറുപുഴ: മലയോരത്തെ പ്രധാന റോഡുകളെല്ലാം മുഖം മിനുക്കുമ്പോഴും ചെറുപുഴ പഞ്ചായത്ത് ബസ് സ്റ്റാന്റ് മാത്രം പഴയപടി. പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി കാല്‍നടയാത്ര പോലും ദുസഹമായി ഇവിടം മാറി. നൂറിലധികം ബസുകള്‍ കയറിയിറങ്ങുന്ന സ്റ്റാന്റിന്റെ നടുവില്‍ വലിയ കുഴി തന്നെ രൂപപ്പെട്ടിട്ടുണ്ട്. സപ്ലൈകോയുടെ മുന്‍പിലും സ്ഥിതി മറിച്ചല്ല. ബസുകള്‍ കടന്നുപോകുമ്പോള്‍ ചെളിയും കല്ലും തെറിച്ച് കടകളിലിരിക്കാന് പോലും പറ്റാത്ത സ്ഥിതിയാണ് കച്ചവടക്കാര്‍ക്ക്. പഞ്ചായത്ത് ഭാരവാഹികള്‍ കടന്നു പോകുന്നതും ഇതേ റോഡിലൂടെയാണ്. എന്നിട്ടും നാടിന്റെ വികസനം നടത്തേണ്ട ഇവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."