HOME
DETAILS
MAL
വാളു മുതല്‍ ഗദ വരെ പിടിച്ചാണ് തെരഞ്ഞെടുപ്പു പ്രചാരണം-ബി.ജെ.പി പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് മമത
backup
April 13 2019 | 10:04 AM
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബി.ജെ.പി വ്യാപകമായി പെരുമാറ്റച്ചട്ടലംഘനം നടത്തുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'അമ്പലങ്ങളിലോ പള്ളികളിലോ അതുപോലുള്ള സ്ഥലങ്ങളിലോ ഞാന്‍ തൃണമൂലിന്റെ ലോഗോയുമായി പോവില്ല. എന്നാല്‍ ബി.ജെ.പി എന്താണ് ചെയ്യുന്നത്. വാളു മുതല്‍ ഗദ വരെ പിടിച്ചാണ് തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. വ്യാപകമായി അവര്‍ പെരുമാറ്റച്ചട്ടലംഘനം നടത്തുന്നു. ആരോയാണ് അവര്‍ തോല്പിക്കാന് ഉദ്ദേശിക്കുന്നത്. ആരുടെ മേലാണ് അവര്‍ വാളുപയോഗിക്കാനൊരുങ്ങുന്നത്'- മമത ചോദിച്ചു. സിലിഗുരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സി.പി.എമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്നും മമത ബാനര്‍ജി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."