HOME
DETAILS
MAL
കാട്ടാനയുടെ ആക്രമണം; നഷ്ടപരിഹാരം നല്‍കണം
backup
April 27 2017 | 21:04 PM
മണ്ണാര്‍ക്കാട്: ബുധനാഴ്ച രാത്രി കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടവനാല്‍ വീട്ടില്‍ ജോസഫിന്റെ മകന് ടോമി ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് വനം വകുപ്പ് മന്ത്രി കെ. രാജുവിന് നിവേദനം നല്കി. ഇരുമ്പകച്ചോല പാമ്പന്‍തോട്, പാലക്കയം പ്രദേശങ്ങളില്‍ കാട്ടാനശല്ല്യം രൂക്ഷമാണെന്നും, ഈ പ്രദേശത്തെ വൈദ്യുതി വേലിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും, ഇത് പുനരാരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."