വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാന്‍ സമ്മതിക്കാതെ ഭൂമാഫിയ
പാലക്കാട് :ആലത്തൂര്‍ താലൂക്കില്‍ കറാംപാടത്ത് വീട് വയ്ക്കാനായി വാങ്ങിയ സ്ഥലത്ത് അയല്‍വാസിയായ വ്യക്തിയുടെ താത്പര്യം മൂലം ഭൂമാഫിയയുടെ ഭീഷണി നേരിടുന്നുവെന്ന് പാലാരിവട്ടം നോര്‍ത്ത് ജനത തൈപ്പറമ്പില്‍ ഹൗസില്‍ അഞ്ജു മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളത്ത് താമസിച്ചിരുന്ന അഞ്ജു കഴിഞ്ഞ മാര്‍ച്ച് 15 നാണ് കറാംപാടത്ത് 4 സെന്റ് സ്ഥലം വാങ്ങി തന്റെയും പിതാവിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്.അയല്‍വാസിക്ക് തങ്ങളുടെ പേരിലുള്ള സ്ഥലം തുച്ഛമായ വിലക്ക് ലഭിക്കാതിരുന്നതിനാല്‍ ആ സ്ഥലത്ത് യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ സമ്മതിക്കുന്നില്ലെന്ന് അഞ്ജു ആരോപിക്കുന്നു.തന്റെയും അനിയത്തിയുടെയുടെയും കുടുംബത്തിനും മാതാപിതാക്കള്‍ക്കും താമസിക്കാനാണ് സ്ഥലം വാങ്ങിയത്.
അനിയത്തിക്കും തനിക്കുമായി അഞ്ചും നാലും എന്ന രീതിയില്‍ സ്ഥലം തിരിച്ചാണ് വാങ്ങിയിരിക്കുന്നത്. കൃഷി യോഗ്യമല്ലാത്ത സ്ഥലത്ത് ഒരു ഷെഡും കിണറും നിര്‍മിക്കാന്‍ മുതിര്‍ന്ന തങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ അയച്ചെന്നും യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ നേതാവിന്റെ ഒത്താശയോടെ മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തുകയാണെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ ഓട്ടോ ഇന്ന്യൂണ്‍ എസ്എല്‍ഇ ല്യൂപ്പസ്് രോഗബാധിതയായ അഞ്ജു മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടായെങ്കിലും ഇവരുടെ ഉന്നത പിടിപാടുകളാല്‍ വീട് നിര്‍മാണം എവിടെയുമെത്താതെ നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."